Sub Lead

വഖഫ് ബോര്‍ഡ് നിയമനം; സമസ്തയുടെ തുടര്‍നടപടി നാളെ തീരുമാനിക്കും

മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പരിഗണിച്ച് കാത്തിരിക്കണോ എന്നവിഷയമായിരിക്കും യോഗത്തില്‍ ചര്‍ച്ചചെയ്യുക

വഖഫ് ബോര്‍ഡ് നിയമനം; സമസ്തയുടെ തുടര്‍നടപടി നാളെ തീരുമാനിക്കും
X

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പുനപരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമസ്തയുടെ യോഗം നാളെ ചേരും. വിഷയത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കതിനായി സമസ്ത ഏകോപന സമിതിയാണ് യോഗം വിളിച്ചിരിക്കുന്നത്. നാളെ 11 മണിക്ക് ചേളാരി സമസ്താലയത്തിലാണ് യോഗം. ഇനിയും സമരവുമായി മുന്നോട്ടു പോകണോ അതോ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പരിഗണിച്ച് കാത്തിരിക്കണോ എന്നവിഷയമായിരിക്കും യോഗത്തില്‍ ചര്‍ച്ചചെയ്യുക. സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ പ്രമുഖ നേതാക്കളും പോഷകസംഘടനകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടാണ് ഉണ്ടായതെന്ന പ്രതീതി നിലനില്‍ക്കുന്നതിനാല്‍ താല്‍ക്കാലികമായി സമരം നിര്‍ത്തിവെക്കുമെന്നാണ് സൂചന. ലീഗ് നിലപാടില്‍ നിന്ന വ്യത്യസ്തമായി പള്ളികളില്‍ വഖഫ് വിഷയം പറയേണ്ടതില്ല എന്ന് സമസ്ത തീരുമാനിച്ചിരുന്നു. ലീഗും സമസ്തയും വഖഫ് നിയമന വിഷയത്തില്‍ രണ്ടു തട്ടിലാണ്.

Next Story

RELATED STORIES

Share it