- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ വിമാനങ്ങള്‍ ഇറങ്ങുന്നത് തടയും; മുന്നറിയിപ്പുമായി യുഎസ്
വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനങ്ങള്‍ ഇസ്രായേലില്‍ ഇറങ്ങുന്നത് തടയുന്നത് തെല്‍ അവീവ് തുടരുകയാണെങ്കില്‍ ഇസ്രായേലിന്റെ എല്‍ അല്‍ വിമാനങ്ങള്‍ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നത് തടയുമെന്ന മുന്നറിയിപ്പുമായി യുഎസ് ഗതാഗത വകുപ്പ്.
രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇസ്രായേലികളെ തിരിച്ചെത്തിക്കുന്നതിന് യുഎസ് വിമാനക്കമ്പനികളെ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം ഇസ്രായേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അലിനെ ദൗത്യം നടത്താന്‍ അനുവദിക്കരുതെന്നും യുഎസ് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടതായി ഇസ്രായേല്‍ ചാനല്‍ റിപോര്‍ട്ട് ചെയ്തു.
കുടുങ്ങിയ യാത്രക്കാരെ സ്വദേശത്തേക്ക് എത്തിക്കാന്‍ ഇസ്രായേല്‍ വിമാനക്കമ്പനിയെ മാത്രം അനുവദിക്കാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാറുകളുടെ ലംഘനമാണെന്ന് വാഷിങ്ടണ്‍ വ്യക്തമാക്കിയതായി ചാനല്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി തടയാന്‍ അമേരിക്കന്‍, ഇസ്രയേല്‍ വിമാനങ്ങളെ ഈ റൂട്ടുകളില്‍ പറക്കാന്‍ അനുവദിക്കണമെന്ന് ബൈഡന്‍ ഭരണകൂടം ഇസ്രായേലിന് സന്ദേശം നല്‍കിയതായും ചാനല്‍ വ്യക്തമാക്കി.
യുകെ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും ഇതേ നടപടി സ്വീകരിക്കുമെന്ന ഭയവും ഇസ്രായേലിനുണ്ട്.ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രാലയം ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്.കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ദേശീയ ലോക്ക്ഡൗണിന്റെ ഭാഗമായി ജനുവരി 25 മുതല്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കുള്ള വിമാനസര്‍വീസ് ഇസ്രായേല്‍ നിര്‍ത്തിവച്ചിരുന്നു.
RELATED STORIES
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഉന്നതര്‍ നിരവധി;...
29 Sep 2024 12:21 PM GMTവിവാദങ്ങള്‍ക്കിടെ ക്ഷേത്രങ്ങളില്‍ ശത്രുസംഹാരപൂജ നടത്തി എഡിജിപി എം ആര് ...
29 Sep 2024 11:28 AM GMTപ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കുന്നതു വരെ...
29 Sep 2024 9:41 AM GMT'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' ഓസ്കാറിനയച്ചുവെന്ന വാദം തെറ്റ്;...
29 Sep 2024 7:57 AM GMTസുനിത വില്യംസിനെ തിരികെ എത്തിക്കല്‍; രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ട്...
29 Sep 2024 7:23 AM GMTനിലമ്പൂരില്‍ വിശദീകരണ യോഗം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ; യോഗം ഇന്ന് ...
29 Sep 2024 4:28 AM GMT