Sub Lead

240 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നിഗമനം

240 മൃതദേഹങ്ങള്‍ കണ്ടെടുത്തു; 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നിഗമനം
X

മേപ്പാടി: കേരളക്കരയെ തോരാകണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെ 240 ലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇനിയും 220ഓളം പേരെയെങ്കിലും കണ്ടെത്താനുണ്ടെന്നാണ് നിഗമനം. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്. 75 പേരെ തിരിച്ചറിഞ്ഞു. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. 117 പേരെ ചികില്‍സയ്ക്കു ശേഷം ക്യാംപുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികില്‍സയിലുള്ളത്.

അതിനിടെ, ജില്ലയില്‍ അതിതീവ്ര മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി,കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാംപിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്തു നിന്നു ക്യാംപുകളിലേക്ക് മാറണം. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it