Sub Lead

വയനാട് ഹര്‍ത്താല്‍; നാളത്തെ പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല

വയനാട് ഹര്‍ത്താല്‍; നാളത്തെ പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല
X

കല്‍പറ്റ: കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍. വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ജീവനുകള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് യുഡിഎഫും എല്‍ഡിഎഫും ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കുറുവാദ്വീപിലെ വനം വകുപ്പ് ജീവനക്കാരന്‍ പാക്കം സ്വദേശി വി പി പോള്‍ കൊല്ലപ്പെട്ടിരുന്നു. ആഴ്ചകള്‍ക്കിടെ മാത്രം മൂന്നുപേരാണ് വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടത്.

Next Story

RELATED STORIES

Share it