- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞങ്ങള് സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്, ധ്രുവീകരണം അനുവദിക്കില്ല'; ഹലാലിനെതിരേ പ്രചാരണവുമായെത്തിയ സംഘികളെ മടക്കി അയച്ച് ബംഗളൂരുവിലെ ഹിന്ദുക്കള് (വീഡിയോ)
ബംഗളൂരു: ഹിജാബിന് ശേഷം പുതിയ വര്ഗീയ ധ്രുവീകരണ ആയുധവുമായി കര്ണാടകയില് വീടുകള് കേന്ദ്രീകരിച്ച് കാംപയിന് നടത്തി സംഘപരിവാര് പ്രവര്ത്തകര്. ഹലാല് കട്ടിനെതിരേയാണ് ദുഷ്പ്രചാരണവുമായി സംഘികള് രംഗത്തിറങ്ങിയിരിക്കുന്നത്. ഉഗാദി ആഘോഷങ്ങള്ക്ക് ഹലാല് മാംസം ബഹിഷ്കരിക്കണമെന്നാഹ്വാനം ചെയ്താണ് ഹിന്ദുത്വ സംഘടനകള് രംഗത്ത് വന്നത്. ക്ഷേത്രോത്സവങ്ങളില് മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല് മാംസം ബഹിഷ്കരിക്കണമെന്ന് ഹിന്ദുത്വ സംഘടനകള് ആവശ്യപ്പെട്ടത്.
"No need to give awareness to us about HALAL CUT, if you want go to Muslim areas, we will assist you. We all have knowledge here, no need for your Gyan on this issue, we are all living as brothers don't simply create divisions, you can leave"
— Mohammed Irshad H (@Shaad_Bajpe) March 30, 2022
Bangalore Hindus to Sanghis. pic.twitter.com/DiLoO53RAF
എന്നാല്, ബംഗളൂരുവില് വീടുകള് കേന്ദ്രീകരിച്ച് പ്രചാരണം നടത്താനെത്തിയ സംഘപരിവാര് പ്രവര്ത്തകര് ഹിന്ദുക്കള് തന്നെ തിരിച്ചയച്ചു. തങ്ങള് സഹോദരങ്ങളെ പോലെയാണ് കഴിയുന്നതെന്നും സമുദായങ്ങള്ക്കിടയില് ധ്രുവീകരണം ഉണ്ടാക്കാന് അനുവദിക്കില്ലെന്നും വ്യക്തമാക്കിയാണ് സംഘികളെ തിരിച്ചയച്ചത്.
'ഹലാല് കട്ടിനെക്കുറിച്ച് ഞങ്ങള്ക്ക് അവബോധം നല്കേണ്ടതില്ല, നിങ്ങള്ക്ക് മുസ്ലിം പ്രദേശങ്ങളിലേക്ക് പോകണമെങ്കില്, ഞങ്ങളും നിങ്ങളോടൊപ്പം വരും. ഞങ്ങള്ക്കെല്ലാം ഇവിടെ അറിവുണ്ട്, ഈ വിഷയത്തില് നിങ്ങളുടെ നിര്ദേശം ആവശ്യമില്ല. ഞങ്ങള് എല്ലാവരും സഹോദരങ്ങളെപ്പോലെയാണ് ജീവിക്കുന്നത്. വിഭജനം ഉണ്ടാക്കാന് ശ്രമിക്കരുത്. നിങ്ങള്ക്ക് പോകാം'. ബംഗളൂരുവിലെ ഹിന്ദുക്കള് സംഘപരിവാര് പ്രവര്ത്തകരോട് പറഞ്ഞു.
ഹിജാബ് വിഷയത്തില് ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള് രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല് മാംസം ബഹിഷ്കരിക്കണമെന്ന് ഹിന്ദു സംഘടനകള് ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടായാല് സര്ക്കാര് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
കര്ണാടകയിലെ പുതുവര്ഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങള് മാംസം അര്പ്പിച്ച് പൂജ നടത്താറുണ്ട്. ഇതിന് ഹലാല് മാംസം ഉപയോഗിക്കരുതെന്നാണ് ഹിന്ദുത്വ സംഘടനകള് ആവശ്യപ്പെട്ടത്. ഹലാല് സാമ്പത്തിക ജിഹാദാണെന്ന് ബിജെപി ദേശീയ ജനറല് സെക്രട്ടറി സി ടി രവി ആരോപിച്ചിരുന്നു. രാജ്യം ചര്ച്ച ചെയ്ത ഹിജാബ് വിവാദത്തിന് പിന്നാലെ കര്ണാടകയിലെ ക്ഷേത്രോത്സവങ്ങളില് നിന്ന് മുസ് ലിം കച്ചവടക്കാരെ വിലക്കണമെന്നും ഹിന്ദുത്വ സംഘടനകള് ആവശ്യപ്പെട്ടിരുന്നു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT