Sub Lead

ഒരിക്കലും ഹിജാബ് അഴിച്ചുവയ്ക്കില്ല; കീഴടങ്ങാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍

തങ്ങള്‍ ഒരിക്കലും ഹിജാബ് അഴിക്കില്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരിക്കലും ഹിജാബ് അഴിച്ചുവയ്ക്കില്ല; കീഴടങ്ങാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച് കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍
X

ഉഡുപ്പി: കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്‌ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറ്റാതിരിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജുകളിലേക്ക് പടരുന്നതിനിടെ ശക്തമായ പ്രതിരോധവുമായി മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥിനികള്‍.

ഹിജാബുമായി ബന്ധപ്പെട്ട് ജനുവരി ആദ്യത്തില്‍ ഉഡുപ്പി പിയു കോളജിലാണ് ആദ്യമായി വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസം ഉഡുപ്പിയിലെ മറ്റു രണ്ടു കോളജുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ കാംപസിന്റെ കവാടത്തില്‍വച്ച് അധികൃതര്‍ തടഞ്ഞത്. എന്നാല്‍, തങ്ങള്‍ ഒരിക്കലും ഹിജാബ് അഴിക്കില്ലെന്നും അത് തങ്ങളുടെ അവകാശമാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തങ്ങള്‍ ഒരിക്കലും ഹിജാബ് നീക്കം ചെയ്യാന്‍ പോകുന്നില്ലെന്ന് ആര്‍ എന്‍ ഷെട്ടി കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിശ നൂറിന്‍ പറഞ്ഞു. ഹിജാബ് തന്റെ അവകാശമാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി തങ്ങള്‍ പോരാടും. അത് നമ്മില്‍ നിന്ന് എടുത്തുകളയാന്‍ ആര്‍ക്കും അവകാശമില്ല. അധ്യാപകര്‍ക്ക് പ്രശ്‌നമുണ്ടോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഹിജാബ് ധരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഞങ്ങള്‍ സഹ വിദ്യാര്‍ത്ഥികളോട് ഇതേ ചോദ്യം ചോദിച്ചു. അവര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്ന പറഞ്ഞു. സര്‍ക്കാരിന് മാത്രമാണ് പ്രശ്‌നമെന്നും നൂറിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോടതി പ്രശ്‌നം പരിഹരിക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടും കോളജ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോളജ് അധികൃതരുടെ നിലപാടിനെതിരേ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ്.ഉഡുപ്പി കോളജില്‍ ഹിജാബ് നിരോധനത്തിന് പിന്നാലെ, ഉഡുപ്പിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള കുന്ദാപുരയിലെ ഗവണ്‍മെന്റ് പ്രീയൂനിവേഴ്‌സിറ്റി കോളജിലാണ് വ്യാഴാഴ്ച ഹിജാബ് നിരോധിച്ചത്. സര്‍ക്കാര്‍ തീരുമാനമാണെന്ന മറവിലായിരുന്നു നിരോധനം.ഹിജാബ് ധരിച്ച മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. കുന്ദാപുരയിലെ പെണ്‍കുട്ടികളെ കാംപസിനകത്ത് പ്രവേശിക്കുന്നതില്‍ നിന്നു തടയുകയും ചെയ്തു. ഡോ. ബി ബി ഹെഗ്‌ഡെ കോളജ്, ഭണ്ഡാര്‍ക്കേഴ്‌സ് ആര്‍ട്ട് ആന്റ് സയന്‍സ് കോളജ് എന്നിവിടങ്ങളിലും വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ ഇവയെല്ലാം സ്വകാര്യ കോളജുകള്‍ ആയതിനാല്‍ മാധ്യമശ്രദ്ധ വേണ്ടത്ര ലഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it