Sub Lead

നമ്മൾ സ്വേച്ഛാധിപത്യത്തിലേക്ക് മാറുകയാണ്, നിങ്ങളുടെ നിശബ്ദത ഇതിന് വഴിയൊരുക്കും: റാണാ അയ്യൂബ്

ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേർക്കെതിരേ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെയാണ് ഡല്‍ഹി പോലിസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

നമ്മൾ സ്വേച്ഛാധിപത്യത്തിലേക്ക് മാറുകയാണ്, നിങ്ങളുടെ നിശബ്ദത ഇതിന് വഴിയൊരുക്കും: റാണാ അയ്യൂബ്
X

കോഴിക്കോട്: നമ്മൾ സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറുകയാണെന്നും നിങ്ങളുടെ നിശബ്ദത ഇതിന് വഴിയൊരുക്കുമെന്നും മാധ്യമപ്രവർത്തക റാണാ അയ്യൂബ്. ഗ്രെറ്റ തന്‍ബര്‍ഗ് "ടൂള്‍കിറ്റ്' കേസില്‍ കോളജ് വിദ്യാര്‍ഥി ദിഷ രവിയെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതികരിച്ചുള്ള ട്വീറ്റിലാണ് റാണ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ദിഷ രവിയുടെ അറസ്റ്റിൽ ആഗോള തലത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇതൊരു വ്യതിചലനമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പുതിയ മാനദണ്ഡമാണിത്. നമ്മൾ സ്വേച്ഛാധിപത്യത്തിലേക്ക് വഴി മാറുകയാണ്. നിങ്ങളുടെ നിശബ്ദത ഇതിന് വഴിയൊരുക്കുമെന്നും അവർ ട്വീറ്റിൽ പറഞ്ഞു.

ഞായറാഴ്ചയാണ് ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ഡല്‍ഹി പോലിസ് ബംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്.

ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടു. വിദ്യാര്‍ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഡല്‍ഹി പോലിസിന്റെ നടപടിക്കെതിരേ രൂപം കൊണ്ടിരിക്കുന്നത്. ദിഷ രവിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

അതേസമയം ടൂള്‍ കിറ്റ് കേസില്‍ രണ്ട് പേർക്കെതിരേ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെയാണ് ഡല്‍ഹി പോലിസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മിച്ചതെന്ന് പോലിസ് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നിഖിത. നിഖിതയെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it