- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2021ല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ കഴിച്ചത് ബിരിയാണി; സ്വിഗ്ഗി റിപോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്
മിനിറ്റില്‍ 115 ബിരിയാണി അല്ലെങ്കില്‍ സെക്കന്‍ഡില്‍ 1.91 ബിരിയാണി എന്നിങ്ങനെയുളള 6 കോടി ഓര്‍ഡറുകള്‍ സ്വിഗ്ഗിയ്ക്ക് ലഭിച്ചു. ഇതോടെ, ബിരിയാണി ഇന്ത്യക്കാരുടം ഏറ്റവും ജന പ്രിയമായ വിഭവമായി.
ന്യൂഡല്‍ഹി: 2021 അവസാനിക്കാനിരിക്കെ, പിന്നിട്ട വര്‍ഷത്തില്‍ ദൈനംദിന ജീവിത രീതികളില്‍ വന്ന മാറ്റങ്ങളെയും അവശേഷിക്കുന്നതിനെയും കുറിച്ച് ചിന്തിക്കാനും വീഴ്ചകളെക്കുറിച്ച് പുനരാലോചന നടത്താനും നാം പുതുതായി ആര്‍ജ്ജിച്ചെടുത്ത ശീലങ്ങളെക്കുറിച്ച് വിചിന്തനം നടത്താനും സമയമായി. 2022ലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പല കമ്പനികളും അവരുടെ വര്‍ഷാവസാന സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിടുന്ന തിരക്കിലാണ്. ഭക്ഷണ വിതരണ ഭീമനായ സ്വിഗ്ഗിയും തങ്ങളുടെ വര്‍ഷാവസാന റിപോര്‍ട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട്.
പ്ലാറ്റ്‌ഫോം ഉപഭോക്തൃ ശീലങ്ങളെക്കുറിച്ചുള്ള വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ ആണ് സ്വിഗ്ഗി പുറത്തിറക്കിയത്. ഈ വര്‍ഷം ഓര്‍ഡര്‍ ചാര്‍ട്ടില്‍ ഒന്നാമതെത്തിയ ഭക്ഷ്യവസ്തുക്കള്‍, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലുള്ളത്.
ഇന്ത്യക്കാര്‍ ഓലോ മിനിറ്റിലും 115 ബിരിയാണികള്‍ വീതം ഓര്‍ഡര്‍ ചെയ്‌തെന്നാണ് 2021 ലെ സ്വിഗ്ഗി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്.
മിനിറ്റില്‍ 115 ബിരിയാണി അല്ലെങ്കില്‍ സെക്കന്‍ഡില്‍ 1.91 ബിരിയാണി എന്നിങ്ങനെയുളള 6 കോടി ഓര്‍ഡറുകള്‍ സ്വിഗ്ഗിയ്ക്ക് ലഭിച്ചു. ഇതോടെ, ബിരിയാണി ഇന്ത്യക്കാരുടം ഏറ്റവും ജന പ്രിയമായ വിഭവമായി.
2020 ല്‍ ഒരു മിനിറ്റില്‍ മാത്രം 90 ബിരിയാണികള്‍ക്കുള്ള ഓര്‍ഡറുകളാണ് ലഭിച്ചിരുന്നത്. അതേസമയം, സ്വിഗ്ഗിയില്‍ ഏകദേശം 50 ലക്ഷം ഓര്‍ഡറുകളുള്ളത് സമൂസയ്ക്ക് ആണ്. ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട ലഘു ഭക്ഷണം എന്ന പട്ടികയില്‍ ഇടം പിടിച്ചിരക്കുന്നത്. ചിക്കന്‍ വിഭവങ്ങളെക്കാള്‍ 6 മടങ്ങ് കൂടുതലാണ് ആളുകള്‍ സമൂസ ഓര്‍ഡര്‍ ചെയുന്നത്. 2.1 ദശ ലക്ഷം ഓര്‍ഡറുകളുള്ള പാവ് ഭാജി ഏറ്റവും പ്രിയപ്പെട്ട സ്‌നാക്‌സില്‍ രണ്ടാം സ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, വെജ് ബിരിയാണിയേക്കാള്‍ 4.3 മടങ്ങാണ് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. 2021 ല്‍ 4.25 ലക്ഷത്തിലധികം ഉപയോക്താക്കള്‍ സ്വിഗ്ഗിയില്‍ ചേര്‍ന്നു. ചെന്നൈ, ലഖ്‌നൗ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ ചിക്കന്‍ ബിരിയാണിയുടെ ഓര്‍ഡറുകളില്‍ ഒന്നാമത് എത്തി. എന്നിരുന്നാലും ചിക്കന്‍ ബിരിയാണിയെ അപേക്ഷിച്ച് മുംബൈയില്‍ ഇരട്ടി ദാല്‍ കിച്ചിഡികള്‍ക്ക് ആവിശ്യക്കാര്‍ ഉണ്ട്.
ഹൈദരാബാദും മുംബൈയും തൊട്ടു പിന്നാലെ ഏറ്റവും ആരോഗ്യ ബോധമുള്ള നഗരമാണ് ബാംഗ്ലൂരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ആണ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതെന്ന് ആണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈന്നെയില്‍, സ്വിഗ്ഗിയുടെ ഒരു ഡെലിവറി പങ്കാളിക്ക് നല്‍കിയ ഏറ്റവും ഉയര്‍ന്ന ടിപ്പ്, ഒരൊറ്റ ഓര്‍ഡറിന് 6,000 രൂപയായി ഉയര്‍ന്നു.
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT