Sub Lead

റഷ്യ വാക്വം ബോംബുകള്‍ പ്രയോഗിച്ചെന്ന് യുക്രെയ്ന്‍: മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന വാക്വം ബോംബുകളെക്കുറിച്ച് അറിയാം

എല്ലാ ബോംബുകളുടെയും പിതാവ് എന്നും ഈ ബോംബുകളെ വിശേഷിപ്പിക്കാറുണ്ട്.

റഷ്യ വാക്വം ബോംബുകള്‍ പ്രയോഗിച്ചെന്ന് യുക്രെയ്ന്‍: മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന വാക്വം ബോംബുകളെക്കുറിച്ച് അറിയാം
X

വാഷിങ്ടണ്‍: യുക്രെയ്‌നെതിരേ റഷ്യ കസ്റ്റര്‍ ബോംബുകളും വാക്വം ബോംബുകളും പ്രയോഗിച്ചെന്നാണ് യുഎസിലെ യുക്രെയിന്‍ അംബാസഡര്‍ ആരോപിച്ചിരിക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ റഷ്യയുടെ ബോംബാക്രമണത്തെ അപലപിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. നിരോധിത ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ റഷ്യന്‍ സൈന്യം വ്യാപകമായി ഉപയോഗിച്ചെന്നാണ് സംഘടനകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രെയ്‌നില്‍ പ്രയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന വക്വം ബോംബുകള്‍.

'അവര്‍ ഇന്ന് വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രെയ്‌നില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്'- യുഎസിലെ യുക്രെയ്ന്‍ അംബാസഡര്‍ ഒക്‌സാന മാര്‍ക്കറോപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, യുെ്രെകനിന്റെ വാദങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അറിയിച്ചു.

'ഈ അവകാശവാദം ശരിയാണെങ്കില്‍, അത് യുദ്ധക്കുറ്റമാകാന്‍ സാധ്യതയുണ്ട്. അക്കാര്യം വിലയിരുത്താന്‍ അന്താരാഷ്ട്ര സംഘടനകളും ഉണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

എന്താണ് വാക്വം ബോംബ്?

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന യുദ്ധോപകരണങ്ങളാണ് വാക്വം ബോംബുകള്‍ അഥവാ തെര്‍മോബാറിക് ബോംബുകള്‍. ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ശത്രുക്കളുടെ താവളങ്ങളെ നശിപ്പിക്കാന്‍ മിക്ക ആയുധങ്ങളും സ്‌ഫോടകവസ്തുക്കളെ ആശ്രയിക്കുമ്പോള്‍ വാക്വം ബോംബില്‍ ഒരു പുതിയ തരം വെടിമരുന്നാണ് പ്രയോഗിക്കുന്നത്. ആക്രമിക്കപ്പെടുന്ന പ്രദേശത്തെ താപനിലയുടെയും മര്‍ദത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് തെര്‍മോബാറിക് ആയുധങ്ങള്‍ പൊട്ടിത്തെറിക്കുന്നത്.വാക്വം ബോംബുകള്‍ എയറോസോള്‍ ബോംബ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും. ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു.

ഒരു വാക്വം ബോംബിന്റെ സ്‌ഫോടന തരംഗം നിലവിലെ സ്‌ഫോടക തരംഗങ്ങളേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാക്വം ബോംബ് പോലുള്ള യുദ്ധോപകരണങ്ങളുടെ ഉപയോഗം അന്താരാഷ്ട്ര മാനുഷിക നിയമം വിലക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. സാധാരണക്കാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും അധികൃതര്‍ പറഞ്ഞു. വാക്വം ബോംബുകള്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിനോ മറ്റ് കെട്ടിടത്തിനോ നേരെ ഉപയോഗിച്ചാല്‍ അവ വളരെ വിനാശകരമായ ഫലം ഉണ്ടാക്കും എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

1960കളില്‍ വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെര്‍മൊബാറിക് ബോംബുകള്‍ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെര്‍മോബാറിക് ബോംബുകള്‍ ഉപയോഗിച്ചിരുന്നു. എല്ലാ ബോംബുകളുടെയും പിതാവ് എന്നും ഈ ബോംബുകളെ വിശേഷിപ്പിക്കാറുണ്ട്.

Next Story

RELATED STORIES

Share it