Sub Lead

35 വര്‍ഷമായി ഇന്ത്യയില്‍; ശാരദാ ബായ് തിരിച്ചു പോവണമെന്ന് പോലിസ്; പാകിസ്താനില്‍ ആരുമില്ലെന്ന് ശാരദാ ബായ്

35 വര്‍ഷമായി ഇന്ത്യയില്‍; ശാരദാ ബായ് തിരിച്ചു പോവണമെന്ന് പോലിസ്; പാകിസ്താനില്‍ ആരുമില്ലെന്ന് ശാരദാ ബായ്
X

ന്യൂഡല്‍ഹി: 35 വര്‍ഷമായി ഒഡീഷയില്‍ താമസിക്കുന്ന പാകിസ്താന്‍ പൗരയായ ശാരദാ ബായി തിരികെ പോവണമെന്ന പോലിസ് നിര്‍ദേശം വിവാദമാവുന്നു. കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന്‍ പൗരന്‍മാര്‍ രാജ്യം വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ശാരദാബായ്ക്ക് പോലിസ് രാജ്യം വിടാന്‍ നോട്ടിസ് നല്‍കിയത്. ഇത് വലിയ പ്രതിസന്ധിയാണ് ശാരദയ്ക്കുണ്ടാക്കിയത്.

ഇന്ത്യയില്‍ ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ശാരദ ആവശ്യപ്പെടുന്നു. '''എന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണം. എനിക്ക് രണ്ട് വലിയ മക്കളുണ്ട്..പേരക്കുട്ടികളുണ്ട്. ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. സര്‍ക്കാരിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും മുന്നില്‍ കൈകൂപ്പി ഞാന്‍ യാചിക്കുകയാണ്.''-ശാരദ പറഞ്ഞു.

ബൊലന്‍ഗിറിലെ ഹിന്ദു കുടുംബത്തിലെ മരുമകളാണ് ശാരദാബായ്. മഹേഷ് കുക്രെജയാണ് ഭര്‍ത്താവ്. ദമ്പതികളുടെ മകളും മകനും ഇന്ത്യന്‍ പൗരരാണ്. എല്ലാ രേഖകളും ഉണ്ടായിട്ടും ശാരദാ ബായിക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചില്ല. ഉത്തരവ് കര്‍ശനമായി നടപ്പാക്കിയതോടെ തന്നെ കുടുംബത്തില്‍ നിന്ന് പിരിക്കരുത് എന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ശാരദാ ബായ്.

Next Story

RELATED STORIES

Share it