Sub Lead

ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാതെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗ്രബ്രയേസസ് ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
X

ന്യൂയോര്‍ക്ക്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാതെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗ്രബ്രയേസസ് ആവശ്യപ്പെട്ടു.

രോഗം നിയന്ത്രണവിധേയമാകാതെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വീണ്ടും ലോകത്ത് വൈറസ് വ്യാപനത്തിന് ഇടയാക്കും. ഇത് കൂടുതല്‍ നാശത്തിലേക്ക് വഴിവെച്ചേക്കും. ആഫ്രിക്കയില്‍ കോവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടെങ്കിലും സാമൂഹിക വ്യാപനമില്ല. കോവിഡ് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിലെ തെറ്റ് തിരുത്തിയതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് തെറ്റ് കടന്നുകൂടിയത്. സാമൂഹിക വ്യാപനത്തിന്റെ കോളത്തില്‍ ഇന്ത്യയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു കൂട്ടം കോവിഡ് കേസുകള്‍ ഉളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ചൈനയെ ഉള്‍പ്പെടുത്തിയത്. ഈ പിഴവാണ് ഇന്ത്യയെ സാമൂഹിക വ്യാപനം ഉണ്ടായതായി പ്രചരിക്കാന്‍ ഇടയാക്കിയതെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു.

Next Story

RELATED STORIES

Share it