Sub Lead

ആര്‍എസ്എസ് ശാഖയില്‍ പരിശീലനം ലഭിച്ചവര്‍ക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നും അറിയില്ല: രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് ശാഖയില്‍ പരിശീലനം ലഭിച്ചവര്‍ക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നും അറിയില്ല: രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ആര്‍എസ്എസ് ശാഖയില്‍ പരിശീലനം ലഭിച്ചവര്‍ ഗോഡ്‌സേ അനുയായികളാണെന്നും അവര്‍ക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും രാഹുല്‍ ഗാന്ധി. ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ പ്രചാരണത്തിനിടെയാണ് മോദിക്കെതിരേ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. ജീവചരിത്ര സിനിമ പുറത്തിറങ്ങിയ ശേഷമാണ് മഹാത്മാഗാന്ധിയെ കുറിച്ച് പുറംലോകം അറിഞ്ഞതെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരേയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയ പ്രമുഖര്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവരാണ്. ആര്‍എസ്എസിന്റെ ശാഖയില്‍ പരിശീലനം നേടിയവരാണ്. അവര്‍ ഗോഡ്‌സെയുടെ അനുയായികളാണ്. അവര്‍ക്ക് ഗാന്ധിജിയെക്കുറിച്ച് ഒന്നും അറിയില്ല. അവര്‍ക്ക് ഹിന്ദുസ്ഥാന്റെ ചരിത്രത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും അറിയില്ല. പ്രധാനമന്ത്രി ഇക്കാര്യം പറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല, ഐന്‍സ്റ്റീന്‍ എന്നിവരും വിവിധ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ഗാന്ധിയുടെ തത്വങ്ങളില്‍ പ്രചോദനം കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. ഇന്ത്യയിലെ കുട്ടികള്‍ക്കും ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ലഭിക്കുന്നു. വിഷയത്തില്‍ കൂടുതല്‍ പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്. വിഷയത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയേണ്ടതില്ല, അവരുടെ ലോകം അവരുടെ ശാഖയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Next Story

RELATED STORIES

Share it