- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലങ്കയില്‍ തീയിട്ടിട്ടും ഹനുമാന്റെ വാല്‍ എന്തുകൊണ്ട് കത്തിയില്ല...?; സര്‍വകലാശാലയിലെ ഡിപ്ലോമ കോഴ്‌സിലെ പാഠ്യവിഷയം
ഭോപാല്‍: ലങ്കയില്‍ തീയിട്ടിട്ടും ഹനുമാന്റെ വാല്‍ എന്തുകൊണ്ട് കത്തിയില്ല, രാമായണത്തിലെ പുഷ്പക വിമാനം പറന്നതെങ്ങനെ...? ചോദ്യങ്ങള്‍ കേട്ട് അമ്പരന്ന് പോവേണ്ട. വേദങ്ങളും ഇതിഹാസങ്ങളുമല്ല, മധ്യപ്രദേശിലെ ഒരു സര്‍വകലാശാലയിലെ ഡിപ്ലോമ കോഴ്‌സിലെ പാഠ്യവിഷയങ്ങളാണിവ. മധ്യപ്രദേശ് ഭോജ് ഓപണ്‍ യൂനിവേഴ്‌സിറ്റി 2021-2022 അധ്യയന വര്‍ഷം നടപ്പാക്കുന്ന രാമചരിത മാനസിനെക്കുറിച്ച് ഡിപ്ലോമ കോഴ്‌സിലാണ് ഇക്കാര്യങ്ങളുള്ളത്. രാമചരിത മാനസിന്റെ ശാസ്ത്രീയ വീക്ഷണം വിശദീകരിക്കുന്നതിനായി ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) പ്രകാരം അവതരിപ്പിച്ചതാണ് പുതിയ പാഠ്യപദ്ധതിയെന്ന് സീ ന്യൂസ് റിപോര്‍ട്ട് ചെയ്തു. രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും എന്ന പേരിലാണ് കോഴ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്.
രാമചരിതമാനസത്തിലെ പദ്യങ്ങളെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, പരിസ്ഥിതി ശാസ്ത്രം എന്നിവയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതാണ് കോഴ്‌സ്. രാമചരിത മാനസവും ഫിസിക്‌സും, രാമചരിത മാനസവും ബയോളജിയും രാമചരിത മാനസവും കെമിസ്ട്രിയും രാമചരിത മാനസവും പരിസ്ഥിതി ശാസ്ത്രവും എന്നീ നാല് വിഷയമാണ് കോഴ്‌സിലുള്ളത്. രാവണ്‍, പുഷ്പക വിമാനം, ലങ്ക ദഹിപ്പിച്ചിട്ടും ഹനുമാന്റെ വാല്‍ കത്തി നശിക്കാത്തത് എന്നിവയ്‌ക്കെല്ലാമുള്ള ശാസ്ത്രീയ മറുപടി കോഴ്‌സിലൂടെ നല്‍കാനാണ് ശ്രമമെന്ന് കോഴ്‌സ് വിശദാംശങ്ങളില്‍ പറയുന്നുണ്ടെന്നാണ് വാദം. 12ാംക്ലാസ് കഴിഞ്ഞവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ കോഴ്‌സിന് ഇതുവരെ 50 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. മാര്‍ച്ച് 31 ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയ്യതി.
Why did Lord Hanumans tail not burn? Study these facts at this varsity in Madhya Pradesh
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT