- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര സര്‍ക്കാരിന്റെ പോപുലര്‍ ഫ്രണ്ട് വേട്ടക്കെതിരേ കര്‍ണാടകയിലും വ്യാപക പ്രതിഷേധം (വീഡിയോ)
ബംഗളൂരു: കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടക്കുന്ന അന്യായ റെയ്ഡിനെതിരേ കര്‍ണാടകയിലും വ്യാപക പ്രതിഷേധം. കര്‍ണാടകയില്‍ നിരവധി ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.
Massive raid by @NIA_India on @PFIOfficial offices across 10 states. Over 100 PFI leader's and functionaries have been taken into custody. NIA, ED and state police conducting raids. In #Karnataka raids cbeing conducted at #Mangalore and #Bengaluru. PFI protests against raids. pic.twitter.com/wde5IpL0IO
— Imran Khan (@KeypadGuerilla) September 22, 2022
കേന്ദ്ര സര്‍ക്കാറിന്റെ വേട്ടയാടല്‍ നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രദേശവാസികളും തെരുവിലിറങ്ങി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംഘടനയെ വേട്ടയാടി ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്‌നാട്, യുപി, അസം, മണിപ്പൂര്‍ ഉള്‍പ്പടെ പത്തിലധികം സംസ്ഥാനങ്ങളിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീന്‍, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ദേശീയ സമിതിയംഗം പ്രഫ. പി കോയ തുടങ്ങി 14 നേതാക്കളെ കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#Karnataka: NIA has conducted riads at PFI office and state leaders houses at #Mangalore. The local PFI members and supporters staged protests at every places pic.twitter.com/GWv8kM8RM3
— Mohammed Irshad (@Shaad_Bajpe) September 22, 2022
ദേശീയ നേതാക്കളായ ഷാഖിഫ്, അഫ്‌സര്‍, ആസിഫ്, ഇസ് മായില്‍, നാസര്‍ പാഷ, യാസിര്‍ ഹസന്‍ തുടങ്ങിവരെ ഡല്‍ഹി, കര്‍ണാടക ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യമിട്ടുള്ള അന്വേഷ റെയ്ഡിനെതിരേ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
കര്‍ണാടകയില്‍ മംഗളൂരുവിലും ബംഗളൂരുവിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
കേരളത്തില്‍ റോഡ് ഉപരോധമുള്‍പ്പടെ ശക്തമായ സമരത്തിലേക്ക് നീങ്ങി. പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലും കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളിലും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT