Sub Lead

ഭീതിപരത്തി പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്

താണയിലെ ബി മാർട്ട് ഹൈപ്പർ മാർട്ടിൽ നിന്ന് കമ്പ്യൂട്ടറും മൊബൈൽ ഫോണും പിടിച്ചെടുത്തതായാണ് വിവരം.

ഭീതിപരത്തി പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്
X

കണ്ണൂർ: ഭീതിപരത്തി പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ്. താണ, പ്രഭാത് ജങ്ഷൻ, മട്ടന്നൂർ, ചക്കരകല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കണ്ണൂർ ടൗൺ പോലിസ് ആണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.

താണയിലെ ബി മാർട്ട് ഹൈപ്പർ മാർട്ടിൽ നിന്ന് കമ്പ്യൂട്ടറും മൊബൈൽ ഫോണും പിടിച്ചെടുത്തതായാണ് വിവരം. പ്രഭാത് ജങ്ഷനിലെ സ്പൈസ് മാനിലും പരിശോധന നടക്കുന്നുണ്ട്.

ഹർത്താലിന്‍റെ ഗൂഢാലോചനയുടെ ഉറവിടം, സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് റെയ്ഡെന്നാണ് പോലിസ് ഭാഷ്യം. പോപുലർ ഫ്രണ്ട് പ്രവർത്തകരുമായി ബന്ധമുള്ളതും ഓഹരി പങ്കാളിത്തമുള്ളതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.

Next Story

RELATED STORIES

Share it