Sub Lead

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ ഭാര്യ അറസ്റ്റില്‍; 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരം

പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യനെയാണ് ഭാര്യ ശശികല മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്.

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ ഭാര്യ അറസ്റ്റില്‍; 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരം
X

പാലക്കാട്: വീട്ടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ഗുരുതരമായി പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യനെയാണ് ഭാര്യ ശശികല മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്.

സംഭവ ദിവസം മദ്യപിച്ചെത്തിയ സുബ്രഹ്മണ്യന്‍ വീടിന് പുറത്തെ വരാന്തയിലും ശശികല ഇളയ മകനുമൊത്ത് അകത്തെ മുറിയിലുമാണ് കിടന്നത്. മൂത്തമകന്‍ അടുത്തുള്ള ബന്ധുവീട്ടിലുമായിരുന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ മേല്‍ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണര്‍ന്ന സുബ്രഹ്മണ്യന്‍ നിലവിളിച്ചു.

ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേര്‍ന്ന് തീയണച്ചു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ശശികല അറസ്റ്റിലായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യന്‍ തന്നെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താന്‍ പ്രേരണയായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ശശികല കുറ്റം സമ്മതിച്ചതോടെ ഇവരെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it