- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകത്തിലെ ഭീമന്‍ സെക്വോയ മരങ്ങളുടെ 20 ശതമാനവും കാലഫോര്‍ണിയയിലെ കാട്ടുതീ വിഴുങ്ങി
ലോസ് ആഞ്ജലസ്: കാലഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ പൊലിഞ്ഞത് അപൂര്‍വയിനം പ്രകൃതി സമ്പത്തുകള്‍. ലോകത്തിലെ ഭീമാകാരമായ മരവിഭാഗങ്ങളിലൊന്നായ സെക്വോയ മരങ്ങളുടെ 20 ശതമാനവും കത്തിനശിച്ചതായാണ് റിപോര്‍ട്ട്. കാലഫോര്‍ണിയയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപ്പിടിത്തമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയുണ്ടായത്. 8,500 ലധികം അഗ്‌നിശമന സേനാംഗങ്ങള്‍ ഇവിടെയുള്ള 11 വനങ്ങളില്‍ തീ അണയ്ക്കാന്‍ പൂര്‍ണശക്തി പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. കാല്‍ഫയറിന്റെ 2021 ലെ ഇന്‍സിഡന്റ് ആര്‍ക്കൈവ് അനുസരിച്ച് ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ 6,000ലധികം കാട്ടുതീ സംഭവങ്ങളുണ്ടായി. ഇതില്‍ ഏകദേശം 580,000 ഏക്കര്‍ വനം കത്തിനശിച്ചു.
2020 ലും 2021 ലുമായി ആയിരക്കണക്കിന് ഇത്തരം മരങ്ങളാണ് കാട്ടുതീയില്‍ ചാമ്പലായത്. ഒരുകാലത്ത് അഗ്‌നിക്കിരയാവില്ലെന്ന് വിശ്വസിച്ചിരുന്ന സെക്വോയ മരങ്ങളില്‍ കാട്ടുതീ മൂലം ആഴത്തിലുണ്ടായ പൊള്ളല്‍ അവയുടെ പിന്നീടുള്ള നാശത്തിന് കാരണമായി. കാലഫോര്‍ണിയയിലെ കാട്ടുതീയില്‍നിന്ന് രക്ഷിക്കാന്‍ ഫോയില്‍ കൊണ്ട് പൊതിഞ്ഞ ലോകത്തിലെ ഏറ്റവും വലിയ മരവും കത്തിനശിച്ചു. കാലഫോര്‍ണിയയിലെ സെക്വോയ നാഷനല്‍ പാര്‍ക്കിലെ ചെറുവനങ്ങളില്‍ മൂന്നിലൊന്നും കാട്ടുതീയില്‍ നശിച്ചിരുന്നു. ഇതുമൂലം പിന്നീട് വന്ന കാട്ടുതീയില്‍ 2,000 മുതല്‍ 3,000 വരെ വരുന്ന സെക്വോയ മരങ്ങള്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവന്നു.
കഴിഞ്ഞ 15 മാസത്തിനിടെ കാലഫോര്‍ണിയയിലുണ്ടായ മൂന്ന് വന്‍ കാട്ടുതീയില്‍ ആയിരക്കണക്കിന് പഴക്കമുള്ള ഭീമന്‍ സെക്വോയകള്‍ പൂര്‍ണമായും കത്തിയമരുകയോ പൊള്ളലേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെയുണ്ടായ കാട്ടുതീയുടെ ആഘാതം ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിലൊന്നായ സെക്വോയയുടെ അഞ്ചിലൊന്നിനെയും നാശത്തിന്റെ വക്കിലെത്തിച്ചു. സെക്വോയ നാഷനല്‍ പാര്‍ക്കിലുണ്ടായ കാട്ടുതീ പടിഞ്ഞാറുള്ള സിയറ നിവാഡയിലെയും 7,500 മുതല്‍ 10,400 വരെ വരുന്ന ഭീമന്‍ സെക്വോയ മരങ്ങളുടെ നാശത്തിന് കാരണമായി. ഇത് സിയറ നെവാഡയിലെ വലിയ സെക്വോയകളില്‍ ആകെയുള്ളതില്‍ 10 മുതല്‍ 14 ശതമാനം വരും.
കാലഫോര്‍ണിയയില്‍ അവശേഷിക്കുന്ന 75,000 സെക്വോയ മരങ്ങളില്‍ നാല് അടിയില്‍ കൂടുതല്‍ വ്യാസമുള്ള 13 മുതല്‍ 19 ശതമാനം അഗ്നിക്കിരയായി. ഭീമന്‍ സെക്വോയ മരത്തെ ഭീമന്‍ റെഡ്‌വുഡ്, സിയറ റെഡ്‌വുഡ്, വെല്ലിങ്‌ടോണിയ എന്നും അറിയപ്പെടുന്നു. കാലഫോര്‍ണിയയിലെ സിയറ നെവാഡ പര്‍വതനിരയുടെ പടിഞ്ഞാറന്‍ ചരിവിലാണ് ഈ വൃക്ഷം കാണപ്പെടുന്നത്. അപൂര്‍വ ട്രീ സെക്വോയയില്‍ രണ്ടുതരമുണ്ട്. ഭീമന്‍, നിത്യഹരിത സെക്വോയകള്‍. ഈ രണ്ട് ഇനങ്ങളും വടക്കേ അമേരിക്കയിലെ പസഫിക് തീരത്ത് വളരുന്നു. എന്നാല്‍, തീപ്പിടിത്തം ഈ അപൂര്‍വമരത്തിന്റെ വംശനാശത്തിന് കാരണമാക്കിയിരിക്കുകയാണ്.
ഭീമാകാരമായ സെക്വോയയെ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വംശനാശം സംഭവിച്ച ഒരു വൃക്ഷമായി പട്ടികപ്പെടുത്തിയിരിക്കുകയാണ്. 2,500 വര്‍ഷം പഴക്കമുള്ള ജനറല്‍ ഷെര്‍മാന്‍ ഇനത്തില്‍പ്പെട്ടവയ്ക്ക് 275 അടി ഉയരവും ചുവട്ടില്‍ 36 അടി വ്യാസവുമുള്ളതാണ്. കഴിഞ്ഞ വര്‍ഷം കാട്ടുതീയില്‍ പതിനായിരത്തോളം വര്‍ഷം പഴക്കമുള്ള 10,000 സെക്വോയ മരങ്ങളാണ് നശിച്ചത്. ആഗോളതാപനവും വരള്‍ച്ചയുമാണ് കാട്ടുതീ തുടര്‍ച്ചയായി ദുരന്തം വിതയ്ക്കുന്നതിനുള്ള കാരണമായി കണക്കാക്കുന്നത്. ഇത് നികത്താനാവാത്ത നഷ്ടമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കാലഫോര്‍ണിയയിലെ വനത്തിലുണ്ടായ തീപ്പിടിത്തം ലോകത്തെ ആശങ്കപ്പെടുത്തുന്ന വിഷയമാണ്. വലുതും പഴക്കമേറിയതുമായ സെക്വോയ മരങ്ങളെ സംരക്ഷിക്കാന്‍ വ്യത്യസ്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചത്. ബേബി ഡയപ്പറുകളില്‍ അബ്‌സോര്‍മെന്റിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ റിഡാര്‍ട്ടന്റ് ജെല്‍ 200 അടി ഉയരത്തില്‍ മേലാപ്പാകെ മൂടി. തടികളില്‍ നനവിന്റെ അംശം നിലനിര്‍ത്തുന്നതിനായി സ്പ്രിങ്ഗ്ലറുകള്‍ ഉപയോഗിച്ചപ്പോള്‍ അഗ്‌നിക്കിരയാകാന്‍ സാധ്യതയുള്ള കൊമ്പുകളും മരച്ചില്ലകളും മരത്തില്‍നിന്നും വെട്ടിനീക്കി മരത്തിന് സംരക്ഷണമൊരുക്കി.
കാലഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചന്നതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറല്‍ ഷെര്‍മനെ സംരക്ഷിക്കാന്‍ അടിഭാഗം തീയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അലുമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ പൊതിഞ്ഞത്. ഇത് വലിയ രീതിയില്‍ മരത്തെ കാട്ടുതീയില്‍നിന്ന് രക്ഷിച്ചതായി കാണപ്പെട്ടു. എന്നാല്‍, ഇപ്പോഴുണ്ടായ കാട്ടുതീയില്‍ ഇത്തരത്തിലുള്ള മരങ്ങള്‍ക്കും നാശനഷ്ടമുണ്ടാവുകയായിരുന്നു.
RELATED STORIES
ബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില് പന്ത് മുഖത്തടിച്ചു; അംപയര് ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില് തിലക് വര്മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്മ്മയുടെ സെഞ്ചുറി കരുത്തില് ദക്ഷിണാഫ്രിക്കയില് ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്സ് ട്രോഫിയില് പങ്കെടുത്തില്ലെങ്കില് ഐസിസി...
11 Nov 2024 6:44 AM GMT