- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക സമരം വിജയിച്ചതോടെ സിഎഎ വിരുദ്ധ സമരം പുനരാരംഭികക്കാനൊരുങ്ങി പ്രക്ഷോഭകര്‍
പാര്‍ലമെന്റില്‍ സിഎഎ പാസയതോടെ ആദ്യമായി പ്രക്ഷോഭം ആരംഭിച്ചത് അസമിലായിരുന്നു. ബിജെപി മന്ത്രിയുടെ വസതി കത്തിച്ചതടക്കമുള്ള ആക്രമണ സംഭവങ്ങള്‍ അസമില്‍ അരങ്ങേറി

ന്യൂഡല്‍ഹി: ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരം വിജയിച്ചതോടെ സിഎഎ വിരുദ്ധ സമരം പുനരാരംഭികക്കാനൊരുങ്ങി പ്രക്ഷോഭകര്‍. 2019ല്‍ തുടക്കമിട്ട പൗരത്വ നിയമ വിരുദ്ധ സമരങ്ങള്‍ കൊവിഡ് പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്നു. കര്‍ഷക സമരത്തിന്റെ വിജയം കണ്ടതോടെ ഇത്തരം സമരങ്ങള്‍ പുനരാരംഭിക്കാന്‍ പ്രചോദനം ലഭിച്ചിരിക്കുകയാണ്. അസമില്‍ വിവധ സംഘടനകള്‍ പുതിയ പൗരത്വ സമരം തുടങ്ങുമെന്ന പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ലമെന്റില്‍ സിഎഎ പാസയതോടെ ആദ്യമായി പ്രക്ഷോഭം ആരംഭിച്ചത് അസമിലായിരുന്നു. ബിജെപി മന്ത്രിയുടെ വസതി കത്തിച്ചതടക്കമുള്ള ആക്രമണ സംഭവങ്ങള്‍ അസമില്‍ അരങ്ങേറിയിരുന്നു. അസമില്‍ പൗരത്വ പട്ടികയില്‍ നിന്നു പുറത്തായവരില്‍ അധികവും ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കളാണ്. ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് സിഎഎ. ഇതിനെതിരെയാണ് അസമില്‍ സമരം തുപടങ്ങിയത്. അതോടൊപ്പം മുസ്്‌ലിം സംഘടനകളും പ്രക്ഷോഭ രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു. ബിജെപി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും പിന്മാറാതെ സമരം ചെയ്ത് വിജയം നേടിയ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യം സിഎഎ സമരം പുനരാരംഭിക്കാന്‍ പ്രചോദനമായിരിക്കുകയാണ്. കര്‍ഷക സമരം വിജയിപ്പിച്ചപ്പോലെ നിരന്തരമായ സമരംകൊണ്ട് സിഎഎയും പിന്‍വലിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍. എന്നാല്‍ കര്‍ഷക സംഘടനകളുടെ തിന് സമാനമായ കൂട്ടായ്മകള്‍ രൂപപ്പെടാതെ ഡല്‍ഹിയിലൊ സമീപപ്രദേശങ്ങളിലൊ നിരന്തര സമരം നടക്കില്ല.
RELATED STORIES
അടങ്ങാത്ത ക്രൂരത; ഗസയില് ഓരോ 45 മിനിറ്റിലും ഇസ്രായേല് ഒരു കുട്ടിയെ...
29 March 2025 10:20 AM GMTവധശിക്ഷ നടപ്പാക്കാന് സാധ്യത?; സന്ദേശം ലഭിച്ചതായി നിമിഷപ്രിയ
29 March 2025 9:11 AM GMTസമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാര്
29 March 2025 8:01 AM GMTബാര്ബര് ഷോപ്പിലെത്തിയ 11കാരനെ ബാര്ബര് പീഡിപ്പിച്ചു; പ്രതി...
29 March 2025 7:24 AM GMTകേരള സര്വകലാശാലയിലെ എംബിഎ വിദ്യാര്ഥികളുടെ ഉത്തരക്കടലാസുകള്...
29 March 2025 7:15 AM GMTഈദ് ദിനം നിര്ബന്ധിത പ്രവൃത്തി ദിനം; വിവാദ ഉത്തരവ് പിന്വലിച്ച്...
29 March 2025 7:03 AM GMT