- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമപരമായ അനുമതിയില്ലാതെ വിചാരണക്ക് അയച്ച മുഴുവൻ യുഎപിഎ കേസുകൾ പിൻവലിക്കുക: സാംസ്കാരിക പ്രവർത്തകർ
യുഎപിഎ ചുമത്തി കേസെടുക്കുമ്പോൾ കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിശ്ചിത കാലത്തിനുള്ളിൽ പ്രത്യേക അനുമതി ആവശ്യമുണ്ടെന്നുള്ള വകുപ്പ് 45-ൽ നിഷ്‌കർഷിച്ചിട്ടുള്ള അൽപമാത്രമായ കരുതലുകൾ പോലും പാലിക്കപ്പെടുന്നില്ല എന്ന വസ്തുതയാണ് കേരള ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: നിയമപരമായ അനുമതിയില്ലാതെ വിചാരണക്ക് അയച്ച മുഴുവൻ യുഎപിഎ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. ബി ആർ പി ഭാസ്‌കർ, സാറ ജോസഫ്, സച്ചിദാനന്ദൻ, ഡോ. പി കെ പോക്കർ, ബി രാജീവൻ, ജെ ദേവിക, ഡോ ആസാദ്, ടി ടി ശ്രീകുമാർ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിലൂടെ കേരള സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കടുത്ത അടിച്ചമർത്തൽ നിയമമായ യുഎപിഎ സാമൂഹിക നീതിക്കും മനുഷ്യാവകാശത്തിനും വേണ്ടി പോരാടുന്നവർക്കെതിരേ കള്ളക്കേസുകൾ ചമയ്ക്കാൻ വ്യാപകമായ തോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ആനന്ദ് തെൽതുംബ്ദേയെ പോലുള്ള പ്രമുഖ ബുദ്ധിജീവികൾക്കും ഗൗതം നവലാഖയേയും സിദ്ദിഖ് കാപ്പനേയും പോലുള്ള പത്രപ്രവർത്തകർക്കും അധ്യാപകരായ സായിബാബ, ഹാനി ബാബു, റോണവിൽസണെ പോലുള്ള സാമൂഹിക പ്രവർത്തകർ, സുധാ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ അഭിഭാഷകർക്കും ഉമർ ഖാലിദിനെ പോലെയുള്ള വിദ്യാർഥികൾക്കും മുസ് ലിം യുവാക്കൾക്കുമെല്ലാം എതിരേ യുഎപിഎ ചുമത്തി അനിശ്ചിത കാലം തുറുങ്കിലടക്കുന്നതിനെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. പ്രഥമ ദൃഷ്ട്യാ കേസുണ്ടെങ്കിൽ ജാമ്യം നൽകുന്നതിനെ പരിമിതപ്പെടുത്തുന്ന യുഎപിഎയിലെ 43ഡി (5) വകുപ്പു മൂലം ഈ കേസുകളിൽ ജയിലിലടക്കപ്പെടുന്നവർക്ക് ജാമ്യമെന്നത് കിട്ടാക്കനിയായി അവശേഷിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
നിരപരാധികളായ മനുഷ്യരെ വർഷങ്ങളോളം തടവിൽ ഇടാൻ സഹായകരമായ ഭീകര വിരുദ്ധ നിയമങ്ങളുടെ തുടർച്ചയാണ് യുഎപിഎ. ഈ നിയമത്തിന്റെ മുൻഗാമികളായ ടാഡയും പോട്ടയും വ്യാപകമായ വിമർശനങ്ങളെ തുടർന്ന് പിൻവലിക്കപ്പെട്ട നിയമങ്ങളാണ്. അതുകൊണ്ട് തന്നെ യുഎപിഎ നിയമം കൊണ്ട് വരുന്ന സമയത്ത് അന്യായമായ കേസുകളും അറസ്റ്റും തടയാനായി വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ലഭ്യമായ തെളിവുകളും വസ്തുതകളും സർക്കാർ ഒരു സ്വതന്ത്രമായ പരിശോധനക്ക് വിധേയമാക്കാൻ തയ്യാറാകണം എന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയത്.
പൗരന്മാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമായതിനാൽ ഈ പരിശോധന അനന്തമായി നീണ്ടു പോകാതിരിക്കാൻ ഒരു സമയക്രമവും നിയമത്തിൽ നിശ്ചയിച്ചിരിക്കുന്നു. ഈ സമയക്രമം കർശനമായി പാലിക്കണമെന്ന് വിധിച്ചു കൊണ്ടാണ് കേരള ഹൈക്കോടതി മാവോവാദി കേസുകളിൽ തടവിൽ കഴിയുന്ന രൂപേഷിനെ 3 കേസുകളിൽ കുറ്റവിമുക്തനാക്കിയത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് മുമ്പ് ഇതേ കാരണത്താൽ ഈ കേസുകളിൽ കുറ്റവിമുക്തനാക്കിയെങ്കിലും കേരളം സർക്കാർ സുപ്രിംകോടതിയിൽ അപ്പീൽ പോവുകയായിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, ഈ കേസിൽ വാദം കേൾക്കണമെന്നു ഉത്തരവിട്ടു കൊണ്ട് വീണ്ടും കേസുകൾ കേരള ഹൈക്കോടതിയിലേക്കു തിരിച്ചയാക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് ഈ കേസുകളിൽ വീണ്ടും രൂപേഷിനെ കുറ്റ വിമുക്തനാക്കി ഉത്തരവിട്ടത്.
യുഎപിഎ ചുമത്തി കേസെടുക്കുമ്പോൾ കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി നിശ്ചിത കാലത്തിനുള്ളിൽ പ്രത്യേക അനുമതി ആവശ്യമുണ്ടെന്നുള്ള വകുപ്പ് 45-ൽ നിഷ്‌കർഷിച്ചിട്ടുള്ള അൽപമാത്രമായ കരുതലുകൾ പോലും പാലിക്കപ്പെടുന്നില്ല എന്ന വസ്തുതയാണ് കേരള ഹൈക്കോടതി വിധി വ്യക്തമാക്കുന്നത്. ഇതു ചൂണ്ടിക്കാണിച്ചു കൊണ്ട് രൂപേഷിനെതിരേ ചുമത്തിയ കേസുകൾ ഇപ്പോൾ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് ഈ സാഹചര്യത്തിൽ വളരെ സ്വാഗതാർഹമാണ്.
അകാരണമായ തടവിനും നീതിനിഷേധത്തിനും മറ്റു മനുഷ്യാവകാശ ലംഘനങ്ങൾക്കും യുഎപിഎ നിയമം കാരണമാകുന്നു എന്ന് പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം യുഎപിഎ കേസുകളും പോസ്റ്ററുകൾ ഒട്ടിച്ചതിനും യോഗങ്ങളിൽ പങ്കെടുത്തതിനും ഭക്ഷണം ശേഖരിച്ചതിനും രാഷ്ട്രീയ പ്രചരണം നടത്തിയതിനുമൊക്കെ എതിരായിട്ടാണ്.
യുഎപിഎ പ്രയോഗിക്കുന്നതിനോട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രമുഖ അംഗങ്ങൾ തങ്ങൾക്കുള്ള എതിർപ്പ് ഇതിനകം പ്രകടിപ്പിച്ചതാണല്ലൊ. അതുകൊണ്ട് ഇനി ഒരു തവണ കൂടി സുപ്രിംകോടതിയിൽ അപ്പീലിനു പോകാതെ ഈ വിധി സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാകുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല, ഈ വിധിയെ മുൻനിറുത്തി, രൂപേഷുൾപ്പടെയുള്ളവർക്ക് എതിരേയുള്ള സമാനമായ തരത്തിൽ നിയമപരമായ അനുമതിയില്ലാതെ വിചാരണക്ക് അയച്ച മറ്റെല്ലാ കേസുകളും പിൻവലിച്ച് അനാവശ്യ വ്യവഹാരങ്ങൾ ഒഴിവാക്കാനും ദീർഘകാലമായി തടവിൽ കഴിയുന്ന യുഎപിഎ തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തയ്യാറാകണമെന്ന് പ്രസ്താവനയിലൂടെ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ബി ആർ പി ഭാസ്‌കർ, സാറ ജോസഫ്, സച്ചിദാനന്ദൻ, ഡോ. പി കെ പോക്കർ, ബി രാജീവൻ, ജെ ദേവിക, ഡോ. ആസാദ്, ടി ടി ശ്രീകുമാർ, കുസുമം ജോസഫ് ,ഡോ. ജെന്നി റൊവീന, കെ ടി റാംമോഹൻ, എം എൻ രാവുണ്ണി, കെ അജിത, കെ എസ് ഹരിഹരൻ, അംബിക, കെ പി സേതുനാഥ്, അഡ്വ. മധുസൂദനൻ, അഡ്വ. ഭദ്രകുമാരി, ശ്രീജ നെയ്യാറ്റിൻകര, പ്രമോദ് പുഴങ്കര, ആർ അജയൻ, ജോളി ചിറയത്ത്, റെനി ഐയിലിൻ, മാഗ്ലിൻ ഫിലോമിന, അലൻ ഷുഹൈബ്, താഹ ഫസൽ, സതി അങ്കമാലി, സജീദ് ഖാലിദ്, സുൽഫത്ത് എം, സോണിയ ജോർജ്, ഡോ. എം എം ഖാൻ, എ എം നദ്‌വി, അഡ്വ. സുഗതൻ പോൾ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT