Sub Lead

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹൃദയാഘാതമെന്ന് ആശുപത്രി

ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹൃദയാഘാതമെന്ന് ആശുപത്രി
X

കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍. മൈലക്കാട് സ്വദേശി ഹര്‍ഷയാണ് അഷ്ടമുടി ആശുപത്രിയില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹര്‍ഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിതവിഭാഗത്തില്‍ ചികിൽസയിലാണ്. ചികിത്സാ പിഴവ് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ചികിൽസയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും ചികിൽസാകാര്യങ്ങള്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നും അഷ്ടമുടി ആശുപത്രിയുടെ വിശദീകരണം.

Next Story

RELATED STORIES

Share it