Sub Lead

കാലിലെ ചിലമ്പ് മോഷ്ടിക്കാന്‍ മധ്യവയസ്‌കയെ കഴുത്തറുത്ത് കൊന്നു; രണ്ട് കണങ്കാലുകളും വെട്ടിമുറിച്ച നിലയില്‍

കാലിലെ ചിലമ്പ് മോഷ്ടിക്കാന്‍ മധ്യവയസ്‌കയെ കഴുത്തറുത്ത് കൊന്നു; രണ്ട് കണങ്കാലുകളും വെട്ടിമുറിച്ച നിലയില്‍
X

ജയ്പൂര്‍: രണ്ട് കിലോഗ്രാം തൂക്കം വരുന്ന വെള്ളി ചിലമ്പുകള്‍ മോഷ്ടിക്കാന്‍ മധ്യവയസ്‌കയെ കഴുത്തറുത്തു കൊന്നു. വെള്ളി ചിലമ്പുകള്‍ എടുക്കാന്‍ മരിച്ച സ്ത്രീയുടെ രണ്ടു കണങ്കാലുകളും വെട്ടിമാറ്റി. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയില്‍ ഞായറാഴ്ച്ചയാണ് സംഭവം. ഊര്‍മിള മീന എന്ന 50 കാരിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിറക് ശേഖരിക്കാന്‍ രാവിലെ പുറത്തുപോയ ഊര്‍മിളയെ കാണാതായപ്പോള്‍ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പ്രതികളെ പിടിക്കുന്നതു വരെ ഉപരോധം പിന്‍വലിക്കില്ലെന്നും നാട്ടുകാര്‍ അറിയിച്ചു. ഇപ്പോഴും റോഡ് പൂട്ടിയിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it