Sub Lead

പനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു

പനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
X

കുവൈത്ത്: കാസര്‍കോട് ജില്ലയിലെ ചൂരി സ്വദേശിനി കുവൈത്തില്‍ അന്തരിച്ചു. ചൂരി സ്വദേശിയും അഹ്മദ് അല്‍ മഗ്‌രിബ് കമ്പനി ഹെഡുമായ മന്‍സൂര്‍ ചൂരിയുടെ ഭാര്യയായ സുമയ്യ (36) ആണ് മരിച്ചത്. 16 ദിവസമായി അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നേരത്തെ ദുബൈയിലായിരുന്നു ഇവര്‍. മന്‍സൂറിന്റെ ജോലി മാറ്റത്തെതുടര്‍ന്ന് ആറുമാസം മുന്‍പാണ് സുമയ്യയും മക്കളും കുവൈത്തില്‍ എത്തിയത്. പനി അധികരിച്ചതിനാല്‍ ആശുപത്രിയില്‍ എത്തിച്ച ഇവരുടെ നില ഗുരുതരമാവുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. സുമയ്യയുടെ നില ഗുരുതരമായതിനാല്‍ അവരുടെ മാതാപിതാക്കളും കഴിഞ്ഞയാഴ്ച കുവൈത്തില്‍ എത്തിയിരുന്നു.

മക്കള്‍: കുവൈത്തിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന അല (ഏഴാം ക്ലാസ്), മുഹമ്മദ് (നാലാം ക്ലാസ്), അബ്ദുല്ല (രണ്ടാം ക്ലാസ്), അവ്വ (മൂന്നു വയസ്സ്).

Next Story

RELATED STORIES

Share it