Sub Lead

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു
X

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്‌കോ അഴകാത്തുപടി കണ്ണമ്പള്ളി വീട്ടില്‍ മല്ലിക(36)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അനീഷിനെ തൃക്കൊടിത്താനം പോലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ആറുമണിയോടുകൂടി വീടിനുള്ളിലെ മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അനീഷ് തന്നെയാണ് മല്ലിക മരിച്ചു കിടക്കുന്ന വിവരം പോലിസില്‍ അറിയിച്ചത്. മല്ലികയുടെ വലത് തോള്‍ഭാഗത്ത് രക്തം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പോലീസിന് സംശയം തോന്നിയത്. സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുന്ന ആളാണ് അനീഷ് എന്ന് പോലിസ് പറഞ്ഞു. ഇത് സംബന്ധിച്ച് മുന്‍പ് മല്ലിക പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it