- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പീഢന പരാതി പറഞ്ഞ യുവതിയോട് 'അനുഭവിച്ചോളൂ' എന്ന് മറുപടി; വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ വീണ്ടും വിവാദത്തില്‍
BY BSR24 Jun 2021 5:09 AM GMT

X
BSR24 Jun 2021 5:09 AM GMT
കോഴിക്കോട്: ഗാര്‍ഹിക പീഢനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് 'അനുഭവിച്ചോളൂ' എന്ന് മറുപടി നല്‍കിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ വീണ്ടും വിവാദത്തില്‍. നേരത്തെയും മോശം പരാമര്‍ശത്തിലൂടെയും സിപിഎം പോലിസും കോടതിയുമാണെന്നുമുള്ള പരാമര്‍ശങ്ങളിലൂടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം സി ജോസഫൈന്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. മാത്രമല്ല, ഹാദിയാ കേസുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പുകളും ഏറെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീധന പീഡനത്തിനിരയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ പരാതി പരിഹാര സെല്‍ തുടങ്ങുകയും പരാതി നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിക്കിടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ പങ്കെടുത്ത എം സി ജോസഫൈനോട് എറണാകുളം സ്വദേശിനി പരാതി പറഞ്ഞപ്പോഴാണ് അനുഭവിച്ചോളൂ എന്ന മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും തന്നെ മര്‍ദ്ദിക്കാറുണ്ടെന്നു പരാതി പറഞ്ഞ യുവതിയോട്, എന്തുകൊണ്ടാണ് പോലിസില്‍ പരാതി നല്‍കാതിരുന്നതെന്ന് ജോസഫൈന്‍ ചോദിച്ചപ്പോള്‍, പരാതി നല്‍കിയില്ലെന്ന മറുപടിക്കാണ് അങ്ങനെയെങ്കില്‍ അനുഭവിച്ചോളൂ എന്നു പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇരയെ അവഹേളിക്കുന്ന വിധത്തില്‍ മറുപടി പറഞ്ഞതിനെതിരേ സിപിഎം അണികളിലും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
Women's Commission chairperson MC Josephine is once again in controversy
Next Story
RELATED STORIES
സെക്സ് റാക്കറ്റ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍
4 Jun 2025 3:23 AM GMTഅഷ്റഫിന് ഇതുവരെയും നീതി ലഭിച്ചില്ല: സഹോദരന് അബ്ദുല്‍ ജബ്ബാര്‍
4 Jun 2025 2:58 AM GMTഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്നില്‍ നിന്ന് ഇറക്കി വിട്ട് ബജ്റങ് ദള്‍ ...
4 Jun 2025 2:16 AM GMTഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
4 Jun 2025 1:58 AM GMTപരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്നു തുടക്കം; അറഫ സംഗമം നാളെ
4 Jun 2025 1:45 AM GMT18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMT