Sub Lead

പോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ 'സ്ത്രീരോഷം'

പോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ സ്ത്രീരോഷം
X

മലപ്പുറത്ത് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംഘടിപ്പിച്ച സ്ത്രീരോഷം സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ഉന്നതരായ പോലിസ് ഓഫിസര്‍മാര്‍ക്കെതിരേ പരാതിക്കാരിയുടെ വെളിപ്പെടുത്തലില്‍ കുറ്റക്കാരായ മുഴുവന്‍ പോലിസ് ഓഫിസര്‍മാരെയും സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്നും അവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പീഡനവീരന്മാരെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സ്ത്രീ രോഷം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലൈലാ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ എടരിക്കോട്, ജില്ലാ സെക്രട്ടറി ആരിഫ വേങ്ങര സംസാരിച്ചു. പ്രസ്‌ക്ലബ് പരിസരത്തു നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി കെആര്‍ടിസി പരിസരത്ത് സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആസിയ തിരൂരങ്ങാടി, റജീന പൊന്നാനി, അഷിദ തിരൂര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it