- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാളില് മല്സരിക്കില്ല; തൃണമൂലിനെ പിന്തുണയ്ക്കുമെന്നു ശിവസേന

കൊല്ക്കത്ത: ആസന്നമായ പശ്ചിമ ബംഗാള് നിയമസഭാ തിരഞ്ഞെടുപ്പില് മല്സരിക്കില്ലെന്നും മമതാ ബാനര്ജിയുടെ തൃണമൂല് കോണ്ഗ്രസിനെ പിന്തുണയ്ക്കുമെന്നും ശിവസേന. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാള് തിരഞ്ഞെടുപ്പില് ശിവസേന മല്സരിക്കുമോ എന്നറിയാന് നിരവധി പേര് കാത്തിരിക്കുന്നുണ്ട്. പാര്ട്ടി പ്രസിഡന്റ് ഉദ്ദവ് താക്കറെയുമായുള്ള ചര്ച്ചയ്ക്ക് ശേഷമാണിത് പറയുന്നത്. നിലവിലെ സാഹചര്യത്തില് ബംഗാളില് ദീദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമാണു നടക്കുന്നത്. എല്ലാ 'എമ്മു'കളും(മണി, മീഡിയ, മസില്) മമതയ്ക്കെതിരേ ഉപയോഗിക്കുകയാണ്. അതിനാല് ബംഗാള് തിരഞ്ഞെടുപ്പില് മല്സരിക്കേണ്ടെന്നും അവരോട് ഐക്യദാര്ഢ്യം പുലര്ത്തണമെന്നുമാണ് ശിവസേനയുടെ തീരുമാനം. ദീദിക്ക് ഹെതിഹാസിക വിജയം നേരുന്നു. അവരാണ് യഥാര്ഥ ബംഗാള് കടുവയെന്ന് ഞങ്ങള് വിശ്വസിക്കുന്നുവെന്നും സഞജയ് റാവത്ത് ട്വീറ്റ് ചെയ്തു. കുറഞ്ഞത് 45 മണ്ഡലങ്ങളിലെങ്കിലും ഞങ്ങള്ക്ക് ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോള് അവിടെയുള്ള എല്ലാ പാര്ട്ടി പ്രവര്ത്തകരും ദീദിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Won't Contest Bengal Polls, to Support 'Real Tigress' Mamata Banerjee: Shiv Sena
RELATED STORIES
സ്കൂളില് മര്ദ്ദനമേറ്റ മുസ്ലിം കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്...
14 May 2025 2:54 PM GMTകൈക്കൂലിക്കേസില് കൊച്ചി കോര്പറേഷന് ബില്ഡിങ് ഇന്സ്പെക്ടര്ക്ക്...
14 May 2025 2:14 PM GMTബീവറേജ് ഷോപ്പില് ക്യൂ നില്ക്കുന്നതിനെ ചൊല്ലി തര്ക്കം; യുവാവിനെ...
14 May 2025 2:09 PM GMTവനിത അഭിഭാഷകയ്ക്കു നേരേ നടന്ന കൈയേറ്റം അപലപനീയം, ശക്തമായ നിയമനടപടി...
14 May 2025 1:08 PM GMTവേടൻ്റെ റാപ് ഷോ റദ്ദാക്കിയതിനേ തുടർന്ന് സ്റ്റേജിലേക്ക് ചളി...
14 May 2025 12:58 PM GMTപെൻഷൻ അട്ടിമറി നീക്കം ഉപേക്ഷിക്കുക: കെയുഡബ്ല്യുജെ
14 May 2025 12:38 PM GMT