Sub Lead

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരുമായി ചര്‍ച്ചയാവാമെന്ന് കേന്ദ്ര കൃഷിമന്ത്രി

രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരുമായി ചര്‍ച്ചയാവാമെന്ന് കേന്ദ്ര കൃഷിമന്ത്രി
X
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷകരുമായി ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭ യോഗത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സ്വീകരിച്ച പുതിയ പദ്ധതികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

എപിഎംസികള്‍ വഴി ഒരു ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നാളികേര ബോര്‍ഡ് പുനസംഘടിപ്പിക്കുമെന്നും അധ്യക്ഷ സ്ഥാനത്ത് കര്‍ഷകരില്‍ നിന്നുള്ള ആളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കാനിരിക്കെ പാര്‍ലമെന്റ് ചേരുന്ന ദിവസങ്ങളില്‍ പാര്‍ലമെന്റിന് പുറത്ത് സമരം ചെയ്യുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. കഴിഞ്ഞ ഞായറാഴ്ച സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അംഗങ്ങള്‍ സിംഘു അതിര്‍ത്തിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.


Next Story

RELATED STORIES

Share it