Sub Lead

ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് രാജിവച്ചു

ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് രാജിവച്ചു
X

വാഷിങ്ടണ്‍: ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പൈന്‍ലോപി കൊജിയാനോ ഗോള്‍ഡ്‌ബെര്‍ഗ് രാജിവച്ചതായി റിപോര്‍ട്ട്. സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് പൈന്‍ലോപി കൊജിയാനോ ഗോള്‍ഡ്‌ബെര്‍ഗ് ബുധനാഴ്ച രാജി പ്രഖ്യാപിച്ചതെന്ന് എഎഫ്പിയെ ഉദ്ദരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. 'വിഷമകരമായ തീരുമാനം' എന്ന് വിശേഷിപ്പിച്ച ഗോള്‍ഡ്‌ബെര്‍ഗ്, മാര്‍ച്ച് ഒന്നിന് തദ്സ്ഥാനത്ത് നിന്ന് വിരമിച്ച് യേല്‍ സര്‍വകലാശാലയില്‍ അധ്യാപനത്തിലേക്ക് മടങ്ങുമെന്ന് അറിയിച്ചു. പുതിയ സ്ഥിരം ചീഫ് ഇക്കണോമിസ്റ്റിനെ നിയമിക്കുന്നത് വരെ റിസര്‍ച്ച് ഡയറക്ടര്‍ ആര്‍ട്ട് ക്രെയ് ഗോള്‍ഡ്‌ബെര്‍ഗിന്റെ സ്ഥാനത്ത് തുടരുമെന്ന് വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് അറിയിച്ചു.

'അത്യാധുനിക അക്കാദമിക് ഗവേഷണവുമായി സ്ഥാപനത്തിന്റെ ബന്ധം വളര്‍ത്തിയെടുക്കാനുള്ള പെന്നിയുടെ അഭിനിവേശത്തെയും യുവ പ്രതിഭാധനരായ സാമ്പത്തിക വിദഗ്ധരെ ബാങ്കിലേക്ക് ആകര്‍ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയെയും അഭിനന്ദിക്കുന്നതായും മാല്‍പാസ് കത്തില്‍ ചൂണ്ടിക്കാട്ടി.

ലോക ബാങ്കിന്റെ സ്ഥിതിവിവരക്കണക്ക് രീതികളെ ചൊല്ലിയുള്ള വിവാദത്തെ തുടര്‍ന്ന് പോള്‍ റോമര്‍ രാജിവച്ച ശേഷമാണ് ഗ്രീക്ക്-അമേരിക്കന്‍ വംശജയായ ഗോള്‍ഡ്‌ബെര്‍ഗ് 2018 ഏപ്രില്‍ അവസാനം സ്ഥാനം ഏറ്റെടുത്തത്. ജര്‍മനിയിലെ ഫ്രീബര്‍ഗ്, അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളില്‍ നിന്നു ബിരുദധാരിയായ ഗോള്‍ഡ്‌ബെര്‍ഗ് അമേരിക്കന്‍ ഇക്കണോമിക് റിവ്യൂവിന്റെ ആദ്യത്തെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. ബാങ്കില്‍ ചേരുന്നതിന് മുമ്പ് യേലില്‍ സാമ്പത്തികശാസ്ത്രം പഠിപ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it