Big stories

ലോക കാലാവസ്ഥാ ഉച്ചകോടി ഞായറാഴ്ച മുതല്‍; 90 രാഷ്ട്രനേതാക്കള്‍ സംബന്ധിക്കും

ലോക കാലാവസ്ഥാ ഉച്ചകോടി ഞായറാഴ്ച മുതല്‍; 90 രാഷ്ട്രനേതാക്കള്‍ സംബന്ധിക്കും
X

റോം: ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ലോക കാലാവസ്ഥാ ഉച്ചകോടി (സിഒപി-27) ഞായറാഴ്ച ആരംഭിക്കും. ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നവംബര്‍ ആറ് മുതല്‍ 18 വരെയാണ് ഉച്ചകോടി നടക്കുന്നത്. ഉദ്ഘാടന സമ്മേളനം ഞായറാഴ്ച നടക്കും. കാലാവസ്ഥ നടപ്പിലാക്കല്‍ ഉച്ചകോടി ഏഴ്, എട്ട് തിയ്യതികളിലും മന്ത്രിതല സമ്മേളനം നവംബര്‍ 15 മുതല്‍ 18 വരെയും നടക്കും. അനുബന്ധമായി നിരവധി പരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഉള്‍പ്പെടെ 90 രാഷ്ട്ര നേതാക്കള്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, കോപ്- 27ല്‍ 18 അംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പങ്കെടുക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. പ്രതിവര്‍ഷം വലിച്ചെറിയുന്ന 120 ശതകോടി പ്ലാസ്റ്റിക് കുപ്പികളുടെ ഉല്‍പ്പാദകരായ കൊക്കകോല സ്‌പോണ്‍സര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ എത്തിക്കുമെന്ന 2015ലെ പാരീസ് പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനുതകുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാവുമെന്നാണ് കരുതുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാന്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞ പുതുക്കും. 2021ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലാണ് ഉച്ചകോടി നടന്നത്. അടുത്ത ഉച്ചകോടി 2023ല്‍ യുഎഇയില്‍ നടക്കും.

Next Story

RELATED STORIES

Share it