Sub Lead

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; ഇന്ത്യയ്ക്ക് റാങ്കിങ് മുന്നേറ്റം

പട്ടികയില്‍ ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാന്‍

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; ഇന്ത്യയ്ക്ക് റാങ്കിങ് മുന്നേറ്റം
X

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ റാങ്കിങ് മുന്നേറ്റം നടത്തി ഇന്ത്യ. പട്ടികയില്‍ 62 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനത്തോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് 80ാം സ്ഥാനത്തെത്തിയതായി ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. 2023ല്‍ ഇന്ത്യ 85ാം സ്ഥാനത്തിയിരുന്നു. നിലവിലെ റാങ്ക് ഇന്ത്യ ഉസ്‌ബെക്കിസ്ഥാനുമായി പങ്കിടുന്നുണ്ട്. ഇന്ത്യയുടെ കാര്യത്തില്‍ നേരത്തേ 2019, 2020, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇന്ത്യ യഥാക്രമം 82, 84, 85, 83, 85 സ്ഥാനങ്ങളിലായിരുന്നു. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ 2024ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുമായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി , ജപ്പാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ ആറ് രാജ്യങ്ങളാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. 194 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനാനുമതിയുള്ളവയാണ് ഈ രാജ്യങ്ങള്‍. 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുള്ള ഫിന്‍ലന്‍ഡും സ്വീഡനു ദക്ഷിണ കൊറിയയുമാണ് രണ്ടാംസ്ഥാനം പങ്കിടുന്നത്.

ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തെത്തി. 192 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനാനുമതി ഈ രാജ്യങ്ങള്‍ക്കുണ്ട്. 28 രാജ്യങ്ങളിലേക്ക് മാത്രം വിസരഹിത പ്രവേശനാനുമതിയോടെ അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ 104ാം സ്ഥാനത്തായി ഏറ്റവും പിന്നിലുള്ളത്. യാത്രക്കാര്‍ക്ക് വിസ രഹിതമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം 2006 ലെ 58ല്‍ നിന്ന് 2024ല്‍ 111ലേക്ക് ഇരട്ടിയായി വര്‍ധിച്ചു. മുന്‍കൂര്‍ വിസയില്ലാതെ ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യ സ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് ലോകത്തെ എല്ലാ പാസ്‌പോര്‍ട്ടുകളുടെയും റാങ്കിങ് രേഖപ്പെടുത്തുന്ന സൂചികയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക. ഇന്റര്‍നാഷനല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ(IATA) ഡേറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.

Next Story

RELATED STORIES

Share it