Sub Lead

യുഎസിന്റെ ആളില്ലാ വിമാനം വീഴ്ത്തി ഹൂത്തികള്‍; 2025ലെ ആദ്യ നേട്ടമെന്ന് യഹ്‌യാ സാരീ

യുഎസിന്റെ ആളില്ലാ വിമാനം വീഴ്ത്തി ഹൂത്തികള്‍; 2025ലെ ആദ്യ നേട്ടമെന്ന് യഹ്‌യാ സാരീ
X

സന്‍ആ: യെമനെ ആക്രമിക്കാന്‍ എത്തിയ യുഎസ് സൈന്യത്തിന്റെ എംക്യു-9 ഡ്രോണ്‍ വീഴ്ത്തി ഹൂത്തികള്‍. 275 കോടി രൂപ വലിവരുന്ന ആളില്ലാ വിമാനമാണ് മാരിബ് പ്രദേശത്ത് വീഴ്ത്തിയത്. 2025ലെ ഹൂത്തികളുടെ ആദ്യ സൈനിക നേട്ടമാണിതെന്ന് സൈനികവക്താവ് യഹ്‌യാ സാരീ വീഡിയോസന്ദേശത്തില്‍ പറഞ്ഞു. മാരിബ് പ്രദേശത്തെ ആക്രമിക്കാന്‍ എത്തിയ ആളില്ലാവിമാനത്തെ തദ്ദേശിയമായി വികസിപ്പിച്ച കര-വായു മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തിരിക്കുന്നത്. യെമന്റെ പരമാധികാരത്തില്‍ അതിക്രമിച്ചു കയറാന്‍ ആരെയും അനുവദിക്കില്ലെന്ന് യഹ്‌യാ സാരീ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 13 എംക്യു-9 ഡ്രോണുകള്‍ ഹൂത്തികള്‍ വീഴ്ത്തിയിരുന്നു.

Next Story

RELATED STORIES

Share it