Sub Lead

തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വന്‍ മാവോവാദി വിരുദ്ധ ഓപ്പറേഷന്‍; ഹെലികോപ്റ്ററുകളും 7,000 കമാന്‍ഡോകളും പങ്കെടുക്കുന്നതായി റിപോര്‍ട്ട്

തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വന്‍ മാവോവാദി വിരുദ്ധ ഓപ്പറേഷന്‍; ഹെലികോപ്റ്ററുകളും 7,000 കമാന്‍ഡോകളും പങ്കെടുക്കുന്നതായി റിപോര്‍ട്ട്
X

ഹൈദരാബാദ്: തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വന്‍ മാവോവാദി വിരുദ്ധ ഓപ്പറേഷനുമായി പോലിസ് സേനകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുള്ളതുമായ 7,000 പോലിസുകാര്‍ ഓപ്പറേഷനില്‍ പങ്കെടുക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. സിആര്‍പിഎഫിന് കീഴിലുള്ള കോബ്ര യൂണിറ്റുകളും ഛത്തീസ്ഗഡ്, തെലങ്കാന പോലിസ് സേനകളിലെ കമാന്‍ഡോകളുമാണ് ഓപ്പറേഷനില്‍ പങ്കെടുക്കുന്നത്. ഇവരെ സഹായിക്കാന്‍ വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകളും 20 യുഎവികളും സാറ്റലൈറ്റ് ഉപകരണങ്ങളും വിന്യസിച്ചു.



ഹിദ്മ മാധവിയെന്ന മാവോവാദി നേതാവിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയന്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഛത്തീസ്ഗഡില്‍ പോലിസ് സേനകളെ ഏറ്റവും മാരകമായി ആക്രമിച്ചിട്ടുള്ള ബറ്റാലിയന്‍ ആണിത്. ഓപ്പറേഷന്‍ കാരെഗുട്ടാലു എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ തെലങ്കാനയിലെ മുളുഗു ജില്ലയിലെ കാരെഗുട്ട മലകളിലാണ് തുടങ്ങിയിരിക്കുന്നത്. ഈ മലകളെ പോലിസ് വളഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു.


ഓപ്പറേഷന്‍ തുടങ്ങിയ ശേഷം വനത്തിലെ വിവിധ പ്രദേശങ്ങളില്‍ ഏറ്റുമുട്ടലുകളുണ്ടായി. മാവോയിസ്റ്റുകളുടെ പ്രധാന കമ്മിറ്റികളായ ദണ്ഡകാരണ്യ പ്രത്യേക സോണല്‍ കമ്മിറ്റി, തെലങ്കാന സംസ്ഥാന കമ്മിറ്റി എന്നിവയെ തകര്‍ക്കലും ലക്ഷ്യമാണെന്ന് പോലിസ് വൃത്തങ്ങള്‍ സൂചന നല്‍കി.

Next Story

RELATED STORIES

Share it