Sub Lead

യുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്‍

യുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്‍
X

സന്‍ആ: ചെങ്കടലിന്റെ വടക്കന്‍ഭാഗത്ത് യുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് യെമനിലെ ഹൂത്തികള്‍. യുഎസ്എസ് ട്രൂമാന്‍ എന്ന പടക്കപ്പലിനെയാണ് ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചതെന്ന് ഹൂത്തികളുടെ സൈനികവക്താവായ യഹ്‌യാ സാരീ പറഞ്ഞു. യെമന് നേരെ ആക്രമണം നടത്താന്‍ ഈ കപ്പല്‍ തയ്യാറെടുക്കുകയായിരുന്നു. അങ്ങോട്ട് ആക്രമിച്ചതോടെ യെമന് നേരെയുള്ള ആക്രമണം തടയാന്‍ കഴിഞ്ഞെന്ന് യഹ്‌യാ സാരീ വീഡിയോസന്ദേശത്തില്‍ പറഞ്ഞു.

ഇന്നലെ വൈകീട്ട് ഇസ്രായേലിലെ തെല്‍അവീവിനെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചും ഹൂത്തികള്‍ ആക്രമിച്ചു. അസ്‌കലാന്‍ പ്രദേശത്തെക്ക് ഒരു ഡ്രോണും അയച്ചു. തെല്‍അവീവിനെ മാത്രം ഇന്നലെ രണ്ടുതവണയാണ് ആക്രമിച്ചത്. ഇസ്രായേല്‍ ഗസ അധിനിവേശം അവസാനിപ്പിക്കാതെ ആക്രമണങ്ങള്‍ അവസാനിക്കില്ലെന്നും യഹ്‌യാ സാരീ വ്യക്തമാക്കി.

Next Story

RELATED STORIES

Share it