Sub Lead

യുഎസിന്റെ എംക്യു -9 ഡ്രോണ്‍ വെടിവച്ചിട്ട് അന്‍സാര്‍ അല്ലാഹ്; ഇത് പതിനെട്ടാം ഡ്രോണെന്ന് യഹ്‌യാ സാരീ(വീഡിയോ)

യുഎസിന്റെ എംക്യു -9 ഡ്രോണ്‍ വെടിവച്ചിട്ട് അന്‍സാര്‍ അല്ലാഹ്; ഇത് പതിനെട്ടാം ഡ്രോണെന്ന് യഹ്‌യാ സാരീ(വീഡിയോ)
X

സന്‍ആ: യെമനെ ആക്രമിക്കാന്‍ യുഎസ് അയച്ച എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ട് അന്‍സാര്‍ അല്ലാഹ്. അല്‍ ജാഫ് ഗവര്‍ണറേറ്റിന് മുകളില്‍ എത്തിയ ഡ്രോണാണ് തദ്ദേശീയമായി വികസിപ്പിച്ച സര്‍ഫസ് ടു എയര്‍ മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചിട്ടിരിക്കുന്നത്.

ഇതുവരെ യുഎസിന്റെ 18 ഡ്രോണുകള്‍ വീഴ്ത്തിയതായി അന്‍സാര്‍ അല്ലാഹ് പ്രസ്ഥാനത്തിന്റെ സൈനികവക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ് യാ സാരീ അറിയിച്ചു. ഒരു ഡ്രോണിന് 285 കോടി രൂപ വില വരും. ഇസ്രായേലിലെ ജഫ പ്രദേശത്തെ ജഫ എന്ന പേരിലുള്ള ഡ്രോണ്‍ ഉപയോഗിച്ച് ആക്രമിച്ചതായും യഹ്‌യാ സാരി അറിയിച്ചു. കൂടാതെ ചെങ്കടലില്‍ യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ എന്ന യുഎസ് പടക്കപ്പലിനെയും ആക്രമിച്ചു.

Next Story

RELATED STORIES

Share it