- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനധികൃത പടക്കവില്‍പ്പനയ്ക്ക് അറസ്റ്റിലായയാളെ വിട്ടയക്കാന്‍ യോഗിയുടെ ഉത്തരവ്

ബുലന്ദ്ഷഹര്‍: അനധികൃത പടക്കവില്‍പ്പനയ്ക്ക് അറസ്റ്റിലായ കടയുടമയെ വിട്ടയക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ്. മാത്രമല്ല, പ്രതിയുടെ മകള്‍ക്ക് ദീപാവലി പ്രമാണിച്ച് മധുരപലഹാരങ്ങളും സമ്മാനങ്ങളും അയക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ഖുര്‍ജയിലെ മുണ്ടഖേഡ റോഡ് പ്രദേശത്ത് നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും മറ്റ് കുറച്ചുപേരെയും പ്രാദേശിക പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ അവരെ വാനില്‍ കൊണ്ടുപോകുമ്പോള്‍, പ്രതികളിലൊരാളുടെ മകള്‍ കരയുകയും പിതാവിനെ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് വിട്ടയക്കാന്‍ യോഗി ആദിത്യനാഥ് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രിയുടെ അടുത്ത സഹായി ശലഭ് മണി ത്രിപാഠി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ നിരവധി തവണ പങ്കിട്ടതോടെ മുഖ്യമന്ത്രി ആദിത്യനാഥ് പോലിസ് നടപടി വിവേകശൂന്യമാണെന്ന് കണ്ടെത്തി. ദീപാവലി സമ്മാനങ്ങളും മധുരപലഹാരങ്ങളും പെണ്‍കുട്ടിക്ക് വീട്ടില്‍ എത്തിക്കാന്‍ ഉത്തരവിടുകയും അറസ്റ്റ് ചെയ്തവരെ വിട്ടയക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ബുലന്ദ്ഷഹര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് സന്തോഷ് കുമാ സിങ് സംഭവം സ്ഥിരീകരിച്ചു.
Yogi Adityanath Orders Release Of Firecracker Seller
RELATED STORIES
കോഴിക്കോട് മെഡിക്കല് കോളജ് അപകടം; ആളുകളുടെ ചികില്സാ ചെലവുകള്...
3 May 2025 11:29 AM GMTചക്ക വീണ് ഒമ്പതു വയസ്സുകാരി മരിച്ചു
3 May 2025 10:13 AM GMTകോഴിക്കോട് മെഡിക്കല് കോളജ് അപകടം; അഞ്ചു മരണങ്ങളും വിദഗ്ധ സംഘം...
3 May 2025 9:51 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ അഗ്നി ബാധ; സമഗ്രാന്വേഷണം വേണം: കെ കെ...
3 May 2025 8:10 AM GMTകെപിസിസി നേതൃമാറ്റം: നിയമസഭാ തിരഞ്ഞെടുപ്പു വരെ തന്നെ മാറ്റരുത്;...
3 May 2025 7:56 AM GMTവയനാട് വീണ്ടും പുലിയുടെ ആക്രമണം; വളര്ത്തുമൃഗത്തെ കടിച്ചു കൊന്നു
3 May 2025 6:22 AM GMT