Sub Lead

ഇരു കൈകളുമില്ല; കാലിലൂടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് യുവാവ്

കേരളത്തില്‍ ആദ്യസംഭവം

ഇരു കൈകളുമില്ല; കാലിലൂടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് യുവാവ്
X

പാലക്കാട്: ഇരു കൈകളുമില്ലാത്ത യുവാവ് കാലിലൂടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പ്രണവ്(22) ആണ് കേരളത്തില്‍ ആദ്യമായി കാലിലൂടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ആലത്തൂര്‍ പഴയ പോലിസ് സ്‌റ്റേഷനിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സൈക്കിള്‍ ചവിട്ടിയെത്തിയാണ് പ്രണവ് വാക്‌സിന്‍ സ്വീകരിച്ചത്. കൂടെ പിതാവ് ബാലസുബ്രഹ്മണ്യനും ഉണ്ടായിരുന്നു. ഇരു കൈകളുമില്ലാത്തതിനാല്‍ പ്രണവിനെ കണ്ട ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യം അമ്പരന്നെങ്കിലും ആരോഗ്യ വകുപ്പില്‍നിന്നു നിര്‍ദേശം ലഭിച്ചതോടെ വാക്‌സിന്‍ കാലിലൂടെ നല്‍കുകയായിരുന്നു. കോവിഷീല്‍ഡ് വാക്‌സിന്റെ ഒന്നാം ഡോസാണ് പ്രണവ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് പ്രണവ് പറഞ്ഞു.

ഇരുകാലുകളുമില്ലെങ്കിലും ജീവിതത്തിലെ പ്രതിസന്ധികളെ സധൈര്യം തരണം ചെയ്യുന്ന പ്രണവ് സാമൂഹിക മാധ്യമങ്ങളിലൂടെ സുപരിചിതനാണ്. ചിത്രകാരന്‍ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തിരുന്നു.

young man receiving the covid vaccine by foot

Next Story

RELATED STORIES

Share it