- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍;അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും,സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു

കോഴിക്കോട്: പോലിസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവണ്ണൂര്‍ ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും,സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് നല്ലളം പോലിസ് സ്റ്റേഷനിലെ രണ്ട് പോലിസുകാരെത്തി ജിഷ്ണുവിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.അതിന് ശേഷം രാത്രി ഒമ്പതരക്കാണ് വഴിയരികില്‍ അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ നാട്ടുകാര്‍ കണ്ടത്.ചെവിയില്‍ നിന്ന് രക്തവും മൂക്കില്‍ നിന്നും വായില്‍ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.ഉടനെ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അമിത വേഗതയില്‍ കാറോടിച്ചതിന് പോലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിന് കേസെടുത്തു എന്ന് പറഞ്ഞാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് പോലിസ് ഇറക്കിക്കൊണ്ട് പോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മഫ്തിയിലുള്ള പോലിസുകാരാണ് എത്തിയത്.എന്നാല്‍ കേസന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അടുത്ത് വന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് പോലിസ് നല്കുന്ന വിശദീകരണം.
RELATED STORIES
ബാലിയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; ബാലിയിലേക്കുള്ള നിരവധി വിമാന...
18 Jun 2025 12:19 PM GMT'അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാൻ അംഗീകരിക്കില്ല':...
18 Jun 2025 12:19 PM GMTവെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍
18 Jun 2025 11:28 AM GMTറെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്ഫോടനം; ആറ് ബോഗികള്‍ പാളം തെറ്റി
18 Jun 2025 10:45 AM GMTഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം
18 Jun 2025 10:29 AM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMT