Sub Lead

യുഎഇയിലേക്ക് അഞ്ചര കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

യുഎഇയിലേക്ക് അഞ്ചര കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
X

കൊച്ചി: യുഎഇയിലെ റാസല്‍ഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു അയ്യപ്പന്‍ (35) പിടിയില്‍. 5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഈ കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ 5.5 കോടി രൂപ വിലവരും. ഇന്ത്യയിലേക്ക് കടത്തുന്നതല്ലാതെ ഇന്ത്യക്ക് പുറത്തേക്കുള്ള ഹൈബ്രിഡ് കഞ്ചാവുകടത്ത് പിടിക്കപ്പെടുന്നത് ആദ്യമായാണ്. എമിഗ്രേഷന്‍ കഴിഞ്ഞശേഷം വിമാനത്തില്‍ റാസല്‍ഖൈമയിലേക്ക് പറക്കാനൊരുങ്ങിയ പ്രതിയെയാണ് പിടികൂടിയത്. ട്രോളി ബാഗില്‍ പലഹാരപ്പൊതികള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it