Sub Lead

സിപിഎം നേതാവ് സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം കടത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു

3 വര്‍ഷമായി പിരിച്ച തുക കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് പ്രവര്‍ത്തകര്‍ക്ക് നേരെ പരസ്യമായ ഭീഷണി ഉണ്ടായിരുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരിച്ചു.

സിപിഎം നേതാവ് സമൂഹ അടുക്കളയില്‍ നിന്ന്  ഭക്ഷണം കടത്തിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്കു വെട്ടേറ്റു
X

ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനു വെട്ടേറ്റു. വള്ളികുന്നം ഇലിപ്പക്കുളം കോട്ടയ്ക്കകത്ത് സുഹൈല്‍ ഹസനാണ്(24) കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം അര്‍ധരാത്രി കഴിഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. രക്തസ്രാവം നിലയ്ക്കാത്‌നിലയ്ക്കാത്തതിനെ തുടര്‍ന്നാണിത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണു വെട്ടിയതെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ ആരോപിച്ചു. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ മങ്ങാരം ജംഗ്ഷനു സമീപമാണ് സംഭവം. ഇക്ബാല്‍ ഓടിച്ച സ്‌കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുഹൈല്‍.

സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു എന്ന ഫെയ്‌സ്ബുക് പോസ്റ്റിലെ ആരോപണമാണ് ആക്രമണത്തിനു കാരണമെന്ന് ഇക്ബാല്‍ പറഞ്ഞു. അക്രമികളെ തിരിച്ചറിയാം. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.

താനും സുഹൈലും സഞ്ചരിച്ച സ്‌കൂട്ടറിനെ അക്രമികള്‍ പിന്തുടരുന്നുണ്ടായിരുന്നു. ഇടയ്ക്കു ഭക്ഷണം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ അക്രമികള്‍ കാത്തു നിന്നതായും ഇക്ബാല്‍ പറഞ്ഞു.

3 വര്‍ഷമായി പിരിച്ച തുക കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് പ്രവര്‍ത്തകര്‍ക്ക് നേരെ പരസ്യമായ ഭീഷണി ഉണ്ടായിരുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരിച്ചു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആലപ്പുഴയിലെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ദുരിതാശ്വാസവുമായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയുള്ള വധശ്രമം അപലപനീയമാണെന്ന് എസ്ഡിപിഐ മാവേലിക്കര മണ്ഡലം പ്രസിഡന്റ് ഷിഹാബ് കാഞ്ഞിപ്പുഴ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കുകയും സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it