Sub Lead

മതകേന്ദ്രത്തില്‍ വീഡിയോ ചിത്രീകരിച്ചു; നായയെ 'പറത്തി' വിവാദത്തിലായ യൂട്യൂബ് ചാനല്‍ അഡ്മിന്‍ അറസ്റ്റില്‍

നേരത്തേ തന്റെ വളര്‍ത്തു നായയായ ഡോളറിനെ ബലൂണില്‍ കെട്ടി പറത്തി അത് ചിത്രീകരിച്ച് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തതിനു അറസ്റ്റിലായ ഗൗരവ് ശര്‍മ്മയാണ് വീണ്ടും വിവാദത്തില്‍ പെട്ടത്.

മതകേന്ദ്രത്തില്‍ വീഡിയോ ചിത്രീകരിച്ചു; നായയെ പറത്തി വിവാദത്തിലായ യൂട്യൂബ് ചാനല്‍ അഡ്മിന്‍ അറസ്റ്റില്‍
X

മഥുര: യുപിയിലെ വൃന്ദാവനത്തില്‍ രാത്രിയില്‍ ചിത്രീകരണത്തിന് നിയന്ത്രണമുള്ള പ്രധാന മതകേന്ദ്രമായ 'നിധിവന്‍ രാജ്'നുള്ളില്‍ വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് ഒരു യൂട്യൂബ് ചാനലിന്റെ അഡ്മിനെ പോലിസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. നേരത്തേ തന്റെ വളര്‍ത്തു നായയായ ഡോളറിനെ ബലൂണില്‍ കെട്ടി പറത്തി അത് ചിത്രീകരിച്ച് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തതിനു അറസ്റ്റിലായ ഗൗരവ് ശര്‍മ്മയാണ് വീണ്ടും വിവാദത്തില്‍ പെട്ടത്.

ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐതീഹ്യമനുസരിച്ച് രാധയും കൃഷ്ണനും രാത്രിയില്‍ 'രാസലീല' നടത്തുന്ന സ്ഥലമാണ് നിധിവന്‍ രാജ്, ആ സമയത്ത് ആ സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ അനുവാദമില്ല.

ഗൗരവ്‌സോണ്‍ യൂട്യൂബ് ചാനല്‍ നടത്തുന്ന ഗൗരവ് ശര്‍മ്മയെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. ശര്‍മ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും ഇയാളുടെ കൂട്ടാളികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ മാര്‍ത്താണ്ഡ് പ്രകാശ് സിംഗ് പറഞ്ഞു.

നവംബര്‍ ആറിന് രാത്രി തന്റെ ബന്ധുവായ പ്രശാന്ത്, സുഹൃത്തുക്കളായ മോഹിത്, അഭിഷേക് എന്നിവര്‍ക്കൊപ്പം 'വിശുദ്ധ' സ്ഥലത്ത് വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ശര്‍മ്മ സമ്മതിച്ചതായി പോലിസ് പറഞ്ഞു.

നവംബര്‍ 9ന് ശര്‍മ്മ യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു. എന്നാല്‍, 'വിശുദ്ധ' സ്ഥലത്തിനുള്ളിലെ ചിത്രീകരണത്തിനെതിരെ പുരോഹിതന്മാര്‍ പ്രതിഷേധിച്ചതോടെ ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.

നിധിവന്‍ രാജിന്റെ പൂജാരി രോഹിത് ഗോസ്വാമിയുടെ പരാതിയെത്തുടര്‍ന്ന് വൃന്ദാവന്‍ പോലീസ് സ്‌റ്റേഷനില്‍ ഐപിസി സെക്ഷന്‍ 295 എ, ഐടി ആക്ട് സെക്ഷന്‍ 66 എന്നിവ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it