Sub Lead

സുബൈര്‍ വധം: കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

302 (കൊലപാതകം), 324 (മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിക്കല്‍), 34 സംഘടിതമായ കുറ്റകൃത്യം നടത്തല്‍ എന്നീ കുറ്റങ്ങളാണ് കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരേ ചുമത്തിയത്.

സുബൈര്‍ വധം: കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
X

കോഴിക്കോട്: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍എസ്എസ് സംഘം പിതാവിനു മുന്നിലിട്ട് പട്ടാപ്പകല്‍ മൃഗീയമായി വെട്ടിക്കൊന്ന സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പാലക്കാട് കസബ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

302 (കൊലപാതകം), 324 (മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിക്കല്‍), 34 സംഘടിതമായ കുറ്റകൃത്യം നടത്തല്‍ എന്നീ കുറ്റങ്ങളാണ് കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരേ ചുമത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകവെ കാറിലെത്തിയ ആര്‍എസ്എസ് അക്രമികള്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍എസ്എസ് കൊലപാതകം നടത്തിയിട്ടുള്ളതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആരോപിച്ചിരുന്നു.

സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it