Apps & Gadgets

തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
X

ലോകത്തേറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ് എന്നതില്‍ തര്‍ക്കമില്ല. അത്രമേല്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് വാട്‌സ് ആപ്പ്. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ ഓരോ ഘട്ടത്തിലും കമ്പനി വരുത്താറുണ്ട്. എപ്പോഴും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനൊപ്പം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും വാട്‌സ് ആപ്പ് മടി കാണിക്കാറിക്കില്ല. വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ സുരക്ഷയെ മാനിക്കുന്നുവെന്നും അതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ ഇനിയും അവതരിപ്പിക്കുമെന്നും വാട്‌സ് ആപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ഒരുപാട് സെക്യൂരിറ്റി ഫീച്ചറുകള്‍ വാട്‌സ് ആപ്പ് അവതരിപ്പിച്ചിട്ടുമുണ്ട്.

കമ്മ്യൂണിറ്റി ഫീച്ചര്‍, മെസേജ് യുവര്‍സെല്‍ഫ്, ഗ്രൂപ്പ് ചാറ്റുകളില്‍ പ്രൊഫൈല്‍ പിക്ച്ചറുകള്‍ കാണാനാവുന്ന ഫീച്ചര്‍ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ പഴയ വാട്‌സ് ആപ്പ് മെസ്സേജുകള്‍ തിരഞ്ഞ് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകരമായ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. കുറച്ചു കാലമായി വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായ രീതിയില്ഡ ലഭ്യമായിത്തുടങ്ങിയത്. ചാറ്റ് സെര്‍ച്ച് ബോക്‌സില്‍ ലഭ്യമായ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു നിശ്ചിത തിയ്യതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി വാട്‌സ് ആപ്പ്. പുതിയ അപ്‌ഡേറ്റില്‍ മെസ്സേജ് യുവര്‍സെല്‍ഫ് ഫീച്ചര്‍, സെര്‍ച്ച് ബൈ ഡേറ്റ്, സെര്‍ച്ച് യുവര്‍സെല്‍ഫ് ഫീച്ചര്‍, സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍, ഇമേജ് ഫീച്ചറുകള്‍, ഡ്രാഗ് ആന്റ് ഡ്രോപ്പ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്‌സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.

സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങള്‍ തിരയാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍. ഇതുവഴി ഉപയോക്താക്കള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയിലെ ഏതെങ്കിലും പ്രത്യേക തിയ്യതിയില്‍ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. ചാറ്റ് സെര്‍ച്ച് ബോക്‌സില്‍ ലഭ്യമായ ഓപ്ഷന്‍ ഉപയോഗിച്ച് ഒരു നിശ്ചിത തിയ്യതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും.

Next Story

RELATED STORIES

Share it