Web & Social

നെറ്റ് ഫ്‌ലിക്‌സും ആമസോണ്‍ പ്രൈമും നിരോധിക്കമെന്ന ആവശ്യം കോടതി തള്ളി

ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ നിരോധനം പാടില്ലെന്ന് കോടതി വ്യക്തമാക്കി.

നെറ്റ് ഫ്‌ലിക്‌സും ആമസോണ്‍ പ്രൈമും നിരോധിക്കമെന്ന ആവശ്യം കോടതി തള്ളി
X

ന്യൂഡല്‍ഹി: നെറ്റ് ഫ്‌ലിക്‌സ്‌, ആമസോണ്‍ പ്രൈം തുടങ്ങിയ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് സര്‍വീസുകള്‍ നിരോധിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ നിരോധനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. വെബ്ബില്‍ മാത്രമായി ലഭ്യമാവുന്ന കണ്ടന്റുകള്‍ക്ക് കൃത്യമായ നിയന്ത്രണ ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അശ്ലീലവും സദാചാര വിരുദ്ധവും മതവിരുദ്ധവുമായ കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഫോര്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ പൊതു താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കെ റാവു എന്നിവരുള്‍പ്പെട്ട ബെഞ്ച് ഹരജി തള്ളിയത്. പല ഷോകളുടെയും ഉള്ളടക്കം ഇന്ത്യന്‍ പീനല്‍ കോഡിനും ഐടി നിയമത്തിനും എതിരാണെന്നും 2018 ഒക്ടോബറില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2018 ആഗസ്തില്‍ നെറ്റ് ഫ്‌ലിക്‌സിന്റെ സേക്രഡ് ഗെയിംസ് എന്ന ഷോക്കെതിരേ വന്ന ഹരജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഇതിലുള്ള ചില സംഭാഷണങ്ങള്‍ ഒരു മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവമതിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇത്തരം നിയന്ത്രണങ്ങള്‍ കോടതിയുടെ പരിധിക്കകത്ത് വരുന്നതാണോ എന്ന് അന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് നിരോധനമാവശ്യപ്പെട്ട് ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it