malappuram local

ബെറ്റര്‍ എജ്യുക്കേഷന്‍ ലൈഫ് പുരസ്‌കാരം ഹമീദ് പരപ്പനങ്ങാടിക്ക്

വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുത്ത വളണ്ടിയര്‍ ജില്ല കോര്‍ഡിനേറ്റര്‍ കൂടിയാണ് ഹമീദ് പരപ്പനങ്ങാടി.

ബെറ്റര്‍ എജ്യുക്കേഷന്‍ ലൈഫ് പുരസ്‌കാരം ഹമീദ് പരപ്പനങ്ങാടിക്ക്
X

കോട്ടക്കല്‍: ബെറ്റര്‍ ലൈഫ് എജുക്കേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തിയ മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് മാധ്യമപ്രവര്‍ത്തകനും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ ഹമീദ് പരപ്പനങ്ങാടിക്ക്. കൊവിഡ് കാലത്ത് ജനസേവന പ്രവര്‍ത്തനങ്ങളില്‍ ഹമീദ് സജീവമായി പങ്കെടുത്തു. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുത്ത വളണ്ടിയര്‍ ജില്ല കോര്‍ഡിനേറ്റര്‍ കൂടിയാണ് ഹമീദ് പരപ്പനങ്ങാടി.

കോട്ടക്കലില്‍ നടന്ന ചടങ്ങില്‍ യോഗ പരിശീലകന്‍ ഡോക്ടര്‍ രാജാറാം തൃശൂര്‍ ഹമീദ് പരപ്പനങ്ങാടിക്ക് പുരസ്‌കാരം നല്‍കി. ഡോ. ഹാറൂണ്‍ റഷീദ്, ബെറ്റര്‍ ലൈഫ് എജ്യുക്കേഷന്‍ സിസ്റ്റം മാനേജിംഗ് ഡയറക്ടര്‍ മുസ്തഫ തുടിശ്ശേരി, എസ് എം എസ് സിദ്ധീഖ്, ഫൈസല്‍ എടരിക്കോട് സംബന്ധിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയാണ് പുരസ്‌കാരം നല്‍കിയത്. ബിസിനസ്സ് എക്‌സലന്‍സ് പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.

Next Story

RELATED STORIES

Share it