thiruvananthapuram local

ഡോ. വി എ സൈദു മുഹമ്മദ് തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി: ഫൈസല്‍ ഇസ്സുദ്ദീന്‍

ഡോ. വി എ സൈദു മുഹമ്മദ് തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി: ഫൈസല്‍ ഇസ്സുദ്ദീന്‍
X

എടവനക്കാട്: ക്വിറ്റ് ഇന്ത്യാ സമര സേനാനിയും മുന്‍ കേന്ദ്ര മന്ത്രിയും ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായിരുന്ന ഡോ. വിഎ സൈദ് മുഹമ്മദ് സ്വന്തം പാര്‍ട്ടിയാലും രാജ്യത്തിനാലും തമസ്‌കരിക്കപ്പെട്ട പ്രതിഭയാണെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍ പറഞ്ഞു.എസ്ഡിപിഐ വൈപ്പിന്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡോ. വി എ സൈദു മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എടവനക്കാട് പോലുള്ള ചെറിയ ഗ്രാമത്തില്‍ നിന്ന് ഉന്നത തലത്തിലേക്ക് വളര്‍ന്ന അദ്ദേഹം വിദ്യാഭ്യാസ-രാഷ്ട്രീയ-നിയമ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ പുസ്തകമാണ്. എന്നാല്‍ ദലിത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരിടേണ്ടിവന്ന തമസകരണം അദ്ദേഹത്തിനും നേരിടേണ്ടിവന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണ്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് പോലും അദ്ദേഹത്തെ അവഗണിക്കുകയായിരുന്നുവെന്നും ഫൈസല്‍ ഇസ്സുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു.

എസ് ഡിപിഐ വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് സുധീര്‍ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൌക്കത്ത് അലി, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ജലാലുദ്ദീന്‍, സാഹോദര്യ പ്രസ്ഥാനം പ്രതിനിധി എം കെ അബ്ദുസ്സമദ്, സാമൂഹിക പ്രവര്‍ത്തകന്‍ കെ എ ഇല്യാസ്, എഴുത്തുകാരന്‍ വി എ റസാഖ്, മണ്ഡലം സെക്രട്ടറി അബ്ദുസ്സമദ്, ഗവേഷക വിദ്യാര്‍ത്ഥി അധീപ് ഹൈദര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് മണ്ഡലം കമ്മിറ്റി അംഗം നസീറ കുട്ടശ്ശേരി, വാര്‍ഡ് മെംബര്‍ സുനൈനാ സുധീര്‍, എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുല്‍ഫിക്കര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it