- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണം അടിച്ചുപൊളിക്കാന്‍ കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ടൂര്‍ പാക്കേജ്

കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് കണ്ണൂരില്‍ നിന്നും കൂടുതല്‍ വിനോദയാത്രാ പാക്കേജുമായി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.
വാഗമണ്‍-മൂന്നാര്‍: ആഗസ്റ്റ് 25, 30 തിയ്യതികളില്‍ വൈകീട്ട് ഏഴിന്കണ്ണൂരില്‍ നിന്നു പുറപ്പെട്ട് രണ്ടാമത്തെ ദിവസം വാഗമണിലെത്തും.തുടര്‍ന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയും ബസില്‍ സൈറ്റ് സീയിങ്ങും നടത്തും. വൈകീട്ട് ആറോടെ ഹോട്ടലില്‍ തിരിച്ചെത്തി ക്യാംപ് ഫയര്‍. രണ്ടാം ദിവസം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട് ചതുരംഗപ്പാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഗ്യാപ് റോഡ് വ്യൂ, പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറിന് കണ്ണൂരില്‍ തിരിച്ചെത്തും
മൂന്നാര്‍: ആഗസ്ത് 25, 30 തിയ്യതികളില്‍ വൈകീട്ട് ആറിന് കണ്ണൂരില്‍ നിന്നും പുറപ്പെടും. ഇരവികുളം നാഷനല്‍ പാര്‍ക്ക്, എക്കോ പോയിന്റ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫഌര്‍ ഗാര്‍ഡന്‍, ഷൂട്ടിങ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവ സന്ദര്‍ശിച്ച് അന്ന് രാത്രി മൂന്നാറിലെ ഹോട്ടലില്‍ താമസം. രണ്ടാമത്തെ ദിവസം ചതുരംഗപ്പാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, പൊന്മുടി ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ് എന്നിവ സന്ദര്‍ശിച്ച് അടുത്ത ദിവസം രാവിലെ ആറിന് കണ്ണൂരില്‍ തിരിച്ചെത്തും.
ഗവി: ആഗസ്ത് 30ന് വൈകീട്ട് അഞ്ചിന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം കുമളിയിലെത്തി ജീപ്പില്‍ കമ്പം ഭാഗത്തേക്ക് പോവും. മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെന്‍സ്‌റ്റോക്ക് പൈപ്പ് ലൈന്‍, വ്യൂ പോയിന്റുകള്‍ എന്നിവ സന്ദര്‍ശിച്ച് വൈകീട്ട് ബസില്‍ രാമക്കല്‍മേട് സന്ദര്‍ശിച്ച് കുമളിയിലെ ഹോട്ടലില്‍ താമസം. രണ്ടാം ദിവസം ഗവിയില്‍ ഭക്ഷണവും ബോട്ടിങ്ങും ഉള്‍പ്പെടെയാണ് പാക്കേജ്. അടുത്ത ദിവസം രാവിലെ ആറിന് കണ്ണൂരില്‍ തിരിച്ചെത്തും.
റാണിപുരം-ബേക്കല്‍ കോട്ട-ബീച്ച്: ആഗസ്ത് 27നു ഞായറാഴ്ച രാവിലെ ആറിന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് റാണിപുരം ഹില്‍ സ്‌റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് ആന്റ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച് രാത്രി ഒമ്പതിന് കണ്ണൂരില്‍ തിരിച്ചെത്തും.
പൈതല്‍മല-പാലക്കയം തട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം: ജില്ലയിലെ പ്രശസ്തമായ മൂന്നു ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാക്കേജ് രാവിലെ 6.30നാണ് തുടങ്ങുക. രാത്രി ഒമ്പതിന് തിരിച്ചെത്തും.
വയനാട്: തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, ചെയിന്‍ ട്രീ എന്നീ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കുന്ന പാക്കേജ് രാവിലെ ആറിന് തുടങ്ങി രാത്രി 10.30ന് അവസാനിക്കും.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 8089463675, 9496131288.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMTഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തില്‍ കുഴിച്ചിട്ട...
28 Jun 2025 1:55 PM GMTപതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വര്‍ഷം കഠിന തടവ്
28 Jun 2025 1:46 PM GMTഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്
28 Jun 2025 1:40 PM GMTപേവിഷബാധ; സ്കൂള്‍ അസംബ്ലികളില്‍ ബോധവത്ക്കരണം തിങ്കളാഴ്ച
28 Jun 2025 12:51 PM GMT