Flash News

ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തേക്കും

ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തേക്കും
X


കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ നടപടിയെടുക്കുമെന്ന് റിപോര്‍ട്ടുകള്‍. സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ രണ്ട് ദിവസത്തിനകം ആവശ്യപ്പെടുമെന്നാണ് സൂചന. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്ന മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞത് വത്തിക്കാന്റെ നിലപാടിന്റെ സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയിരുന്നു.
അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് അറസ്റ്റുണ്ടാകുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് വത്തിക്കാന്‍ അടിയന്തിര ഇടപെടലിന് ഒരുങ്ങുന്നത്. ഇതിലുപരി പുറമെ കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ പ്രത്യക്ഷ സമരമാരംഭിച്ച അപൂര്‍വ സംഭവവും വത്തിക്കാനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it