- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി മസ്ജിദോ രാമജന്മ ഭൂമിയോ?
കാശി, മഥുര ബാക്കീ ഹെ-ഭാഗം 2 ബാബരി മസ്ജിദോ രാമജന്മഭൂമിയോ?
കാശി, മഥുര ബാക്കീ ഹെ-ഭാഗം 2
ബാബരി മസ്ജിദോ രാമജന്മഭൂമിയോ?
ബാഫര്‍ മുദാഇ ഷാ ബാബര്‍ കീ അഭിലാഷ്,
ബനായിസ്ത് കാ കാക്ഹി ഗാര്‍ദൂന്‍ മുലാഖി
ബനാകാര്‍ദ് ഇന്‍ മുഹ്ബിതി ഖുദ്‌സിയാന്‍
റാ അമീറെ സാദാത്ത് നിശാന്‍ മീര്‍ബാഖി
ബുവാദ് ഖൈര്‍ബാഖി, ചു സാലി ബനായിഷ്
ഇയാന്‍
ഷുദ് കി ഗുഫ്തം, ബുവാദ് ഖൈര്‍ബാഖി
ബാബരി മസ്ജിദിന്റെ കവാടത്തില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഉല്ലേഖനം ചെയ്തിരുന്ന വരികളാണിത്. അര്‍ഥം ഇങ്ങനെ സംഗ്രഹിക്കാം:
ആകാശങ്ങളുടെ ഉച്ചിവരെ ഉയര്‍ന്നുനില്‍ക്കുന്ന നീതിസൗധത്തിന്റെ അധിപനായ ബാബര്‍ ചക്രവര്‍ത്തിയുടെ കല്‍പ്പനയാല്‍, നല്ലവനായ മീര്‍ബാഖി മാലാഖമാരുടെ ഈ സംഗമസ്ഥാനം പണിതു. ഈ നന്മ എന്നെന്നും നിലനില്‍ക്കട്ടെ.
മുഗള്‍ വംശ സ്ഥാപകനായ ബാബറുടെ കമാന്‍ഡര്‍ മീര്‍ബാഖിയാണ് 1528ല്‍ ബാബരി മസ്ജിദ് പണികഴിപ്പിച്ചതെന്നാണ് ചരിത്രം. ഇന്ന് അയോധ്യ എന്നറിയപ്പെടുന്ന ഔധിലെ ഒരു ഒഴിഞ്ഞ സ്ഥലത്താണ് പള്ളി പണിതത്. അവിടെ രാമന്റെ പേരില്‍ ഒരു ക്ഷേത്രം നിലനിന്നിരുന്നതായി തെളിവുകളോ ചരിത്ര രേഖകളോ ഒന്നുമില്ല. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത് എന്നതിന് തെളിവില്ലെന്ന് ബാബരി കേസിന്റെ അന്തിമ വിധിയില്‍ സുപ്രിംകോടതിയും നിരീക്ഷിക്കുന്നുണ്ട്.
ഒരു തര്‍ക്കം ഇക്കാര്യത്തില്‍ ഉടലെടുക്കുന്നതുപോലും പള്ളി പണിത് ഏകദേശം മൂന്നര നൂറ്റാണ്ടിനു ശേഷമാണ്. 1853 ല്‍ നിംറോഹി എന്ന ഹിന്ദു വിഭാഗം പള്ളിക്ക് അവകാശവാദം ഉന്നയിച്ചെങ്കിലും പിന്നെയും 30 വര്‍ഷം കഴിഞ്ഞാണ് ആദ്യമായി ഒരു കേസ് ഉദ്ഭവിക്കുന്നത്. 1883 ല്‍ പള്ളിക്കു പുറത്തുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ ക്ഷേത്രം സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനുമതി നിഷേധിച്ചു. ബ്രിട്ടിഷ് ഉദ്യോഗസ്ഥനായ എച്ച് ആര്‍ നെവില്‍ 1870ല്‍ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറിലാണ് ബാബരി മസ്ജിദ് എന്നതിനു പകരം രാമ ജന്മസ്ഥാന്‍ബാബരി മസ്ജിദ് എന്ന പ്രയോഗവും പ്രദേശം തര്‍ക്കസ്ഥലമാണെന്ന പരാമര്‍ശവും ആദ്യമായി ഇടം പിടിക്കുന്നത്. ബ്രിട്ടിഷുകാരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട നിഗൂഢലക്ഷ്യങ്ങളും ഈ പുതിയ ചരിത്രനിര്‍മിതിക്കു പിന്നിലുണ്ടെന്ന് സംശയിക്കാന്‍ ന്യായങ്ങളുണ്ട്. വിഭജിച്ച് ഭരിക്കുക എന്ന കുപ്രസിദ്ധ ഭിന്നിപ്പിക്കല്‍ നയത്തിന്റെ തുടര്‍ച്ചയായിരുന്നിരിക്കും അത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ഹിന്ദുമുസ്‌ലിം ഐക്യം വെള്ളക്കാര്‍ക്ക് എന്നും തലവേദനയായിരുന്നു. അവധ് പ്രദേശത്തെ ഹിന്ദുക്കളും മുസ്‌ലിംകളും തോളോടു തോള്‍ ചേര്‍ന്ന് സ്വാതന്ത്ര്യ പ്രക്ഷോഭപാതയില്‍ അണിനിരന്നിരുന്നതിനാല്‍ ആ ഐക്യം തകര്‍ക്കേണ്ടത് സാമ്രാജ്യത്വ ശക്തികളുടെ ആവശ്യമായിരുന്നു എന്നതു കൂടി സാന്ദര്‍ഭികമായി നമ്മള്‍ ഓര്‍ത്തു വയ്ക്കണം.
1885ല്‍ രഘുബീര്‍ ദാസ് എന്ന പുരോഹിതനാണ് ക്ഷേത്രം പണിയാന്‍ അനുമതി തേടി ആദ്യമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ജഡ്ജി അനുമതി നിഷേധിക്കുകയും തുടര്‍ന്നു നല്‍കിയ അപ്പീല്‍ തള്ളുകയുമായിരുന്നു. 1934 ല്‍ പള്ളിക്കു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് കൂട്ടപ്പിഴ ചുമത്തുകയും പള്ളിക്കു സംഭവിച്ച കേടുപാടുകള്‍ സര്‍ക്കാര്‍ ചെലവില്‍ തീര്‍ത്തു കൊടുക്കുകയുമായുണ്ടായത്. 1949 ഡിസംബര്‍ 22 അര്‍ധരാത്രിയോടെ ഒരു സംഘം ബാബരി മസ്ജിദില്‍ അതിക്രമിച്ചു കടന്ന് പള്ളിയുടെ മിഹ്‌റാബില്‍ രാമവിഗ്രഹം സ്ഥാപിക്കുന്നതോടെയാണ് പ്രശ്‌നത്തിന് വലിയ വഴിത്തിരിവുണ്ടാകുന്നത്. അതോടെ ബാബരി മസ്ജിദ് പ്രശ്‌നം നിയമവ്യവഹാരങ്ങളുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.
രാജ്യം കണ്ടതില്‍വച്ച് ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന നിയമയുദ്ധത്തിന്റെ നാള്‍വഴികളെക്കുറിച്ച് അടുത്ത എപ്പിസോഡില്‍ ....
RELATED STORIES
സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ...
13 Aug 2025 10:06 AM GMTതൃശൂരിലെ വോട്ട് തട്ടിപ്പ്: സര്‍ക്കാര്‍ സമഗ്രാന്വേഷണം പ്രഖ്യാപിക്കണം-...
13 Aug 2025 9:27 AM GMTമഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMTഎച്ച്-5 പക്ഷിപ്പനി പടര്ന്നുപിടിക്കുന്നു; ജാഗ്രതാ നിര്ദേശം
13 Aug 2025 9:07 AM GMTവായനയ്ക്ക് ഗ്രേസ് മാര്ക്ക് നല്കാന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്
13 Aug 2025 8:29 AM GMTആള്ക്കൂട്ടക്കൊലപാതകം; 21 കാരനെ പട്ടാപ്പകല് തട്ടിക്കൊണ്ടുപോയി...
13 Aug 2025 8:23 AM GMT