- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാശി, മഥുര ബാക്കീ ഹെ.. ഭാഗം 5
കാശി, മഥുര ബാക്കീ ഹെ.. ഭാഗം 5:
1968ലെ ഒത്തുതീര്‍പ്പും 1991ലെ ആരാധനാലയ നിയമവും
യുപിയിലെ പ്രഥമ കോണ്‍ഗ്രസിതര മുഖ്യമന്ത്രിയായിരുന്നു സംയുക്ത വിധായക് ദള്‍ നേതാവായിരുന്ന ചരണ്‍ സിങ്. പക്ഷേ, ഒരുകൊല്ലം പോലും തികച്ചു ഭരിക്കാന്‍ ചൗധരി ചരണ്‍ സിങിനായില്ല. 1968 ഫെബ്രുവരി 25ന് ചരണ്‍ സിങ് സര്‍ക്കാരിനെ പിരിച്ചുവിട്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രസിഡന്റ് ഭരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭരണകാലത്ത് മഥുരയിലെ ഹിന്ദുമുസ്‌ലിം പ്രതിനിധികള്‍ തമ്മില്‍ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി പരസ്പര ധാരണയിലെത്തിയിരുന്നു. അതിന്റെ ഫലമായാണ് 1968 ഒക്ടോബറില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സമവായ ഉടമ്പടിയില്‍ ഒപ്പുവച്ചത്. യഥാര്‍ഥത്തില്‍ ഔദ്യോഗിക സ്വഭാവമുള്ള ഒരു ഒത്തുതീര്‍പ്പായിരുന്നു അത്. പ്രദേശങ്ങള്‍ തിരിച്ച് ഇരുവിഭാഗങ്ങള്‍ക്കും ഉടമാവകാശം നിര്‍ണയിച്ചാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്. പരസ്പരം നല്‍കിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനും ധാരണയിലെത്തി. കരാര്‍ വ്യവസ്ഥകളില്‍ ഏതെങ്കിലും കക്ഷി വീഴ്ചവരുത്തിയാല്‍ എതിര്‍കക്ഷിക്ക് നിയമനടപടികള്‍ക്കുള്ള അവകാശവും നല്‍കി. 1968 ഒക്ടോബര്‍ 22ന് മഥുര സബ് രജിസ്ട്രാര്‍ മുമ്പാകെ കരാര്‍ രജിസ്റ്റര്‍ ചെയ്തു. ഇതേത്തുടര്‍ന്ന് ഭൂമി മസ്ജിദ് ട്രസ്റ്റിനും ക്ഷേത്രത്തിനുമായി വിഭജിച്ചു നല്‍കി 1973ലും 1974ലും സിവില്‍ ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം മസ്ജിദ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയുടെ പകുതിയോളം ഹിന്ദുക്കള്‍ക്ക് കൈമാറി. ആ ഭൂമിയിലാണ് മഥുര ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിച്ചത്.
പക്ഷേ, മാന്യമായ ഈ ഒത്തുതീര്‍പ്പ് ഹിന്ദുത്വശക്തികളെ ഒട്ടും തൃപ്തരാക്കിയില്ല. സമാധാനവും സൗഹാര്‍ദവും പ്രശ്‌നപരിഹാരവുമായിരുന്നില്ല, വര്‍ഗീയതയും കാലുഷ്യവുമാണ് സംഘപരിവാരം ആഗ്രഹിച്ചത്. അതിന്റെ തെളിവാണ് കരാര്‍ ഒപ്പിട്ട് രണ്ടു വര്‍ഷമായപ്പോഴേക്കും കരാര്‍ ലംഘനത്തിന് അവര്‍ മുതിര്‍ന്നത്. വിശ്വഹിന്ദുപരിഷത്ത് നേതാവായിരുന്ന വിഷ്ണു ഹരി ഡാല്‍മിയ ശ്രീകൃഷ്ണ ജന്മ സ്ഥാന്‍ സേവാ സംഘ് അംഗവുമായിരുന്നു. കോടതി കൂടി അംഗീകരിച്ച 1968ലെ കരാര്‍ ഇപ്പോള്‍ പറ്റില്ലെന്നാണ് സംഘപരിവാരം വാദിക്കുന്നത്.
1991ല്‍ നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രാബല്യത്തില്‍ വന്ന നിയമമാണ് The Places of Worship (Special Provisions) Actഅഥവാ ആരാധനാലയ നിയമം. അതു പ്രകാരം 1947 ആഗസ്ത് 15ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന എല്ലാ ആരാധനാലയങ്ങളുടെയും തദ്സ്ഥിതി തുടരണമെന്നാണ് വ്യവസ്ഥ. ബാബരി മസ്ജിദ് ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങള്‍ക്കും ഈ നിയമമാണ് ബാധകമാവുക. നിലവിലെ മതപരമായ അവസ്ഥയില്‍ അവയ്ക്കു മാറ്റം വരുത്താനാവില്ലെന്ന് ആക്റ്റിന്റെ നാലാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. മാറ്റം ആവശ്യപ്പെട്ട് തുടര്‍ന്നു വരുന്ന കോടതി നടപടികളും അവസാനിപ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, ഇതെല്ലാം കാറ്റില്‍ പറത്തിയാണ് 1991ലെ ആരാധനാലയ പ്രത്യേക നിയമത്തിനെതിരേ ഹിന്ദുത്വവാദികള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിര്‍ണയിക്കുന്നതിനെ 1991ലെ പ്രത്യേക നിയമത്തിലെ അനുഛേദം 3 തടയുന്നില്ലെന്ന് ഇപ്പോഴത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചിരുന്നു. അദ്ദേഹം സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷനായിരുന്നപ്പോഴാണ് അത്തരമൊരു നിരീക്ഷണം നടത്തിയത്. മുഗള്‍ ഭരണാധികാരികള്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കെതിരേ സ്വീകരിച്ച നടപടികളില്‍ നിന്നുണ്ടാവുന്ന അവകാശവാദങ്ങള്‍ കോടതികള്‍ സ്വീകരിക്കരുതെന്ന് 2019 നവംബര്‍ 9ലെ ബാബരി മസ്ജിദ് അന്തിമ വിധിയില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയതാണ്. ആ ബെഞ്ചിലും ജസ്റ്റിസ് ചന്ദ്രചൂഡ് അംഗമായിരുന്നു. എന്നിട്ടാണ് മേല്‍ പരാമര്‍ശിച്ച നിരീക്ഷണം നടത്തിയതെന്നതാണ് ഏറെ വിചിത്രമായ സംഗതി. നിയമം റദ്ദ് ചെയ്യാന്‍ കോടതിയിലൂടെ ശ്രമിക്കുകയാണ് ഹിന്ദുത്വ പക്ഷം. അല്ലെങ്കില്‍ മഥുര, കാശി തര്‍ക്കങ്ങള്‍ക്ക് കൂടി ബാബരി മസ്ജിദിന്റെ കാര്യത്തിലെന്ന പോലെ പ്രത്യേക ഇളവ് നേടാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് നിയമ നിര്‍മാണം നടത്താമെന്നും അവര്‍ കരുതുന്നുണ്ടാവണം.
നിയമപരമായ ന്യായങ്ങളെയും തടസ്സങ്ങളെയുമെല്ലാം മറികടക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ഹിന്ദുത്വര്‍ എന്നേ ആരംഭിച്ചു കഴിഞ്ഞിരുന്നു. അത് കൂടുതല്‍ രൂക്ഷമാകുന്നതിനുള്ള സാഹചര്യങ്ങള്‍ക്കായിരിക്കുംനിര്‍ഭാഗ്യവശാല്‍ വരുംദിനങ്ങള്‍ സാക്ഷിയാവാന്‍ പോവുന്നത്. ഗ്യാന്‍വാപി മസ്ജിദിന്റെ പുരാവസ്തു സര്‍വേ നടത്താനും താഴത്തെ നിലവറകളില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താനും കോടതികള്‍ തന്നെ അനുമതി നല്‍കിയതിലൂടെ കാര്യങ്ങള്‍ ഏതു ദിശയിലാണ് നീങ്ങുന്നതെന്ന് വ്യക്തമാണ്.
ഇപ്പോള്‍ തുടരുന്ന ദുരൂഹവും സങ്കീര്‍ണവുമായ നിയമവ്യവഹാരങ്ങള്‍, ഗ്യാന്‍വാപി പള്ളിയോടനുബന്ധിച്ചുള്ള വുദുഖാനയിലെ ജലധാരയന്ത്രം ശിവലിംഗമാണെന്ന അവകാശ വാദം, ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്ക്ക് അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി വിധി, മഥുരയില്‍ ക്ഷേത്രം തകര്‍ത്താണ് ശാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥാപിച്ചതെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് തുടങ്ങിയവ ബാബരിയുടെ വഴി തന്നെയാണ് മഥുര മസ്ജിദിന്റെ കാര്യത്തിലും സംഭവിക്കാന്‍ സാധ്യതയെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നിയമവഴിയിലെ ചതിക്കുഴികളെയും കാണാക്കയങ്ങളെയും കുറിച്ച് അടുത്ത എപ്പിസോഡില്‍ ...
RELATED STORIES
''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMTമോഹന് ഭാഗവതിന്റെ പരാമര്ശം രാജ്യദ്രോഹം: രാഹുല് ഗാന്ധി
15 Jan 2025 11:34 AM GMTഇനി മേലില് ജുഡീഷ്യറിയോട് കളിക്കരുത്: ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ...
15 Jan 2025 11:09 AM GMTസിപിഎം പ്രവര്ത്തകന് അമ്പലത്തിന്കാല അശോകന് വധക്കേസ്: എട്ട്...
15 Jan 2025 10:46 AM GMTഅബ്ദുല് റഹീമിന്റെ മോചനം ഇനിയും നീളും; കേസ് മാറ്റി വച്ചു
15 Jan 2025 10:29 AM GMTഎം എം ലോറന്സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്കാം; ആശാ ലോറന്സ് ...
15 Jan 2025 10:04 AM GMT