Parliament News

ഫാസ്റ്റാഗ് സംവിധാനം ഫലപ്രദമല്ലെന്ന് സുരേഷ് എംപി

ടോള്‍ പ്ലാസകളിലെ കാത്തിരിപ്പു സമയം കുറഞ്ഞുവെന്ന മന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധവമാണെന്നും കേരളത്തിലെ ടോള്‍ പ്ലാസകളില്‍ നിത്യവും ഗതാഗതക്കുരുക്കാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഫാസ്റ്റാഗ് സംവിധാനം ഫലപ്രദമല്ലെന്ന് സുരേഷ് എംപി
X

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ്റ്റാഗ് സംവിധാനം നടപ്പിലാക്കിയെങ്കിലും അതുമായ ബന്ധപ്പെട്ട വിവിധ ന്യൂനതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കൊടിക്കുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.

ടോള്‍ പിരിവ് സുഗമമാക്കാനായി നടപ്പിലാക്കിയ ഫാസ്റ്റാഗ് പദ്ധതി വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടോ, അതിനായി എന്ത് നടപടികള്‍ സ്വീകരിച്ചു, ഫാസ്റ്റാഗ് പദ്ധതി നടപ്പില്‍ വന്നതിനു ശേഷം ടോള്‍ പ്ലാസകളില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കാരണം വരുന്ന ഇന്ധന നഷ്ടം ഏകദേശം വര്‍ഷത്തില്‍ 12000 കോടിയോളം രൂപയെന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി ഇപ്രകാരമാണ്

ഒരു ഹൈബ്രിഡ് ലൈന്‍ ഒഴികെ മറ്റു വരികള്‍ എല്ലാം ഫാസ്റ്റാഗ് ആക്കിമാറ്റി, ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഉള്ളതിനാല്‍ പണം സ്വീകരിക്കുന്ന ഹൈബ്രിഡ് ലൈനില്‍ തിരക്ക് വര്‍ദ്ധിക്കുന്നു. ഫാസ്റ്റാഗ് ലഭ്യത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചുവരുന്നു, സാങ്കേതിക വിദ്യ നവീകരണം ഒരു നിരന്തരമായ പദ്ധതി ആയതിനാല്‍ ഹൈവേയ്‌സ് അതോറിറ്റി തത്തുല്യമായ നടപടികള്‍ സ്വീകരിക്കുന്നു.

എന്നാല്‍ ടോള്‍ പ്ലാസകളിലെ കാത്തിരിപ്പു സമയം കുറഞ്ഞുവെന്ന മന്ത്രിയുടെ മറുപടി വസ്തുതാവിരുദ്ധവമാണെന്നും കേരളത്തിലെ ടോള്‍ പ്ലാസകളില്‍ നിത്യവും ഗതാഗതക്കുരുക്കാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it